scorecardresearch

'അച്ഛന്മാരുടെ വേഷത്തിൽ മക്കളെത്തിയപ്പോൾ'; കണ്ണു നനയിച്ച് 'മൂന്നാംപക്കം' റീക്രിയേഷൻ വീഡിയോ

തിലകൻ അനശ്വരമാക്കിയ തമ്പിയെന്ന കഥാപാത്രമായി മകൻ ഷമ്മി തിലകനും, ജയറാം പകർന്നാടിയ പാച്ചുവായി മകൻ കാളിദാസ് ജയറാമും വീഡിയോയിൽ എത്തുന്നു

തിലകൻ അനശ്വരമാക്കിയ തമ്പിയെന്ന കഥാപാത്രമായി മകൻ ഷമ്മി തിലകനും, ജയറാം പകർന്നാടിയ പാച്ചുവായി മകൻ കാളിദാസ് ജയറാമും വീഡിയോയിൽ എത്തുന്നു

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Moonampakkam AI Video

ചിത്രം: ഇൻസ്റ്റഗ്രാം

പി. പത്മരാജന്റെ സംവിധാനത്തിൽ 1988 ൽ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു 'മൂന്നാംപക്കം'. മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം മൂന്നാംപക്കം വെറുമൊരു സിനിമ മാത്രമല്ല. അതൊരു നൊമ്പരത്തിന്റെ കൂടി ഓർമ്മയാണ്. നഷ്ടപ്പെട്ട കൊച്ചുമകനെയും, അവനായുള്ള മുത്തച്ഛന്റെ കാത്തിരുപ്പും ഓർക്കുമ്പോൾ ഇന്നും പലരുടെയും ഉള്ളിലൊരു വിങ്ങലാണ്.

Advertisment

വർഷങ്ങൾക്കിപ്പുറം മൂന്നാംപക്കത്തിന്റെ ഒരു എഐ റീക്രിയേഷൻ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്നത്. മലയാളത്തിന്റെ അതുല്യ നടൻ തിലകൻ അനശ്വരമാക്കിയ തമ്പിയെന്ന കഥാപാത്രമായി മകൻ ഷമ്മി തിലകനും, ജയറാം പകർന്നാടിയ പാച്ചുവായി (ഭാസ്കർ) മകൻ കാളിദാസ് ജയറാമും ആണ് വീഡിയോയിൽ എത്തുന്നത്.

Also Read: ജോർജുകുട്ടിയായി മമ്മൂട്ടി; ദൃശ്യം 3 ഇങ്ങനെ ആയാലോ? വൈറലായി വീഡിയോ

ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ "aigigs10" എന്ന അക്കൗണ്ടാണ് പങ്കുവച്ചിരിക്കുന്നത്. "ഇമോഷണൻ ആക്കി" എന്നാണ് കമന്റ് ബോക്സിൽ ആരാധകർ കുറിക്കുന്നത്. "തിലകൻ ചേട്ടൻ പകരംവെയ്ക്കാൻ ഇല്ലാത്ത കലാകാരൻ. മലയാളത്തിൻ്റെ പെരുന്തച്ചൻ" എന്നാണ് മറ്റൊരാൾ കുറിച്ചത്.

Also Read: ലിസ്സിയുടെ 'രേവതി'യായി കല്യാണി, ലാലേട്ടന്റെ ചിരിയുമായി നസ്‌ലെൻ; മനസ്സു നിറച്ച് 'ചിത്രം 2.0' ; വീഡിയോ

തിലകനും ജയറാമും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ, കീർത്തി സിങ്, റഹ്‌മാൻ, അശോകൻ, അജയൻ, ജഗതി ശ്രീകുമാർ എന്നിവരും അഭിനയിച്ചിരുന്നു. ഗാന്ധിമതി ഫിലിംസിന്റെ ബാനറിൽ ബാലകൃഷ്ണൻ നായരാണ് ചിത്രം നിർമിച്ചത്. പത്മരാജൻ തന്നെയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയത്. ഇളയരാജ സംഗീതം, വേണു ഛായാഗ്രഹണം എന്നിവ നിർവഹിച്ചു.

Read More:  'റീലിൽ എങ്കിലും അവരെ ഒന്നിപ്പിക്കാമായിരുന്നില്ലേ...'; വീണ്ടും കണ്ണ് നനയിച്ച് ഗാഥയും ഉണ്ണികൃഷ്ണനും; വീഡിയോ

Artificial Intelligence Viral Video Jayaram Viral Thilakan Kalidas Jayaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: