scorecardresearch

പേടിക്കണ്ട കുഞ്ഞേ, ഞാനില്ലേ; അഴുക്കുചാലിൽ വീണ പൂച്ചയെ രക്ഷിച്ച് കുരങ്ങൻ

തന്റെ അടുത്ത സുഹൃത്തായ പൂച്ചക്കുട്ടനെ രക്ഷിക്കുന്ന കുരങ്ങന്റെ വീഡിയോയാണ് വൈറലാകുന്നത്

തന്റെ അടുത്ത സുഹൃത്തായ പൂച്ചക്കുട്ടനെ രക്ഷിക്കുന്ന കുരങ്ങന്റെ വീഡിയോയാണ് വൈറലാകുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Viral Video| Trending| Monkey - Cat

സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാവുകയാണ്

സഹജീവികളോട് സ്നേഹം കാണിക്കുന്ന മൃഗങ്ങളുടെ വീഡിയോ പല തവണ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇത്തരം വീഡിയോകൾ അതിവേഗമാണ് നെറ്റിസൺസിനിടയിൽ ശ്രദ്ധ നേടാറുള്ളത്. മൃഗങ്ങളുടെ വളരെ നിഷ്ക്കളങ്കമായ ചെയ്തികൾ ഒരു പുഞ്ചിരിയോടെ മാത്രമെ കണ്ടു നിൽക്കാനാകുകയുള്ളൂ. ഇപ്പോഴിതാ സമാനമായ ഒരു വീഡിയോ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്.

Advertisment

തന്റെ അടുത്ത സുഹൃത്തായ പൂച്ചക്കുട്ടനെ രക്ഷിക്കുന്ന കുരങ്ങന്റെ വീഡിയോയാണ് വൈറലാകുന്നത്. അഴുക്ക് കിണറിൽ വീണു പോയതാണ് പൂച്ച. അതു കണ്ട ഉടൻ കിണറിലേക്ക് കുരങ്ങനെടുത്ത് ചാടി. പൂച്ചക്കുട്ടിയെ രക്ഷിക്കാൻ നോക്കുന്നുണ്ടെങ്കിലും കിണറിന്റെ ഉയരം കാരണം കുരങ്ങന് സാധിക്കുന്നില്ല. മറ്റു കുരങ്ങിന്റെ സഹായം തേടാനും ശ്രമിക്കുന്നുണ്ട്. ഇതിനിടയിൽ ഒരു പെൺകുട്ടി എത്തി പുച്ചകുട്ടിയെ പുറത്തേയ്‌ക്കെടുക്കുന്നു. പിന്നീട് പുച്ചകുട്ടിയെ തന്റ് അടുത്തിരുത്തി ഓമനിക്കുകയാണ് കുരങ്ങൻ.

ഷജീദ് വി കെയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മെയ് 14 ന് പങ്കുവച്ച വീഡിയോയ്ക്ക് രണ്ടു ലക്ഷത്തിലധികം ലൈക്കുകളുണ്ട്. അനവധി കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.

Advertisment

വല്ലാത്തൊരു ഇഷ്ടം തോന്നിയ വീഡിയോ, ഇവരുടെ സ്നേഹത്തിന്റെയും ആത്മാർത്ഥയുടെയും മുന്നിൽ മനുഷ്യൻ വെറും മൃഗങ്ങൾ മാത്രം , പലപ്പോഴും ഈ മൃഗങ്ങളുടെ ബുദ്ധി പോലും മനുഷ്യര്‍ കാണിക്കുന്നില്ല…. അതിന്‌ അറിയാം ഒരു ജീവന്റെ വില തുടങ്ങിയ കമന്റുകളാണ് പലരും കുറിച്ചത്.

Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: