തെരുവിൽ ‘പണമഴ’, കോടീശ്വരൻ വെറുതെ വീശിയെറിഞ്ഞത് 18 ലക്ഷം രൂപ- വീഡിയോ

ബഹുനില കെട്ടിടത്തിനു മുകളിൽനിന്നും നോട്ടുകൾ പറന്നു വീഴുന്നതുകണ്ട് ആദ്യം എല്ലാവരും ഒന്നമ്പരന്നു. പിന്നെ നോട്ടുകൾ കൈക്കലാക്കുന്നതിനുളള തിക്കും തിരക്കുമായിരുന്നു

money, ie malayalam

ഹോങ്കോങ്: തിരക്കേറിയ നഗര വീഥിയിലൂടെ നടന്നുപോകവേ നോട്ടുകൾ മഴയായി പെയ്തിറങ്ങുന്നതുകണ്ടാൽ ആരും ഒന്നു അമ്പരക്കും. ചൈനയിലെ ഹോങ്കോങ്ങിൽ ഇത്തരമൊരു കാഴ്ചയ്ക്കാണ് കാൽനടയാത്രക്കാർ സാക്ഷിയായത്. ബഹുനില കെട്ടിടത്തിനു മുകളിൽനിന്നും നോട്ടുകൾ പറന്നു വീഴുന്നതുകണ്ട് ആദ്യം എല്ലാവരും ഒന്നമ്പരന്നു. പിന്നെ നോട്ടുകൾ കൈക്കലാക്കുന്നതിനുളള തിക്കും തിരക്കുമായിരുന്നു.

ഹോങ്കോങ്ങിലെ തെരുവിലാണ് പണമഴ പെയ്തതെന്നാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. 24 കാരനായ വോങ് ചിങ് ആണ് കെട്ടിടത്തിനു മുകളിൽനിന്നും നോട്ടുകൾ താഴേക്ക് വാരി എറിഞ്ഞതെന്നാണ് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിനുപിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് ഇയാൾ ഫെയ്സ്ബുക്കിൽ ലൈവായി സ്ട്രീം ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

വോങ് ചിങ്ങിനെ അറസ്റ്റ് ചെയ്യുന്നതിനു മുൻപായി 2,00,000 ഹോങ്കോങ് ഡോളർ (ഏകദേശം 18 ലക്ഷം രൂപ) ഇയാൾ വാരിയെറിഞ്ഞതായാണ് സിങ് താവോ ഡെയ്‌ലി റിപ്പോർട്ടി ചെയ്തിരിക്കുന്നത്. ഇയാളൊരു കോടീശ്വരനാണെന്നും പാവപ്പെട്ടവരെ സഹായിക്കാനാണ് താൻ ഇത്തരത്തിൽ ചെയ്തതെന്ന് ഇയാൾ പറഞ്ഞതെന്നും റിപ്പോർട്ടുണ്ട്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Money rains roof hong kong viral video

Next Story
ശരീരത്തില്‍ സെറിബ്രം എവിടെയാണ്?: തപ്സിയുടെ ട്വീറ്റിന് പുറകേ ഡിക്ഷ്ണറി തപ്പി ആരാധകര്‍tapsi, taapsee pannu, tapsi pannu, naam shabana, pink
The moderation of comments is automated and not cleared manually by malayalam.indianexpress.com