‘ബെല്ല ചാവോ’ ഗുജറാത്തി ഗാനം പോലെ പാടിയപ്പോൾ- വീഡിയോ

ഹാർമോണിയവും തബലയും ഉപയോഗിച്ച് ഒരു ഗ്രാമീണ ഗായക സംഘമാണ് ഈ പാട്ട് ഗുജറാത്തി ഗാനം പോലെ പാടിയിരിക്കുന്നത്

Bella Ciao, money heist, La Casa De Papel, bella ciao gujrati version, bella ciao desi twist, bella ciao indian version, viral video, indian express, viral video, വൈറൽ, വൈറൽ വീഡിയോ, മണി ഹെയ്സ്റ്റ്, മണി ഹീസ്റ്റ്, ബെല്ല ചാവ്, ബെല്ല ചാവോ, ബെല്ലാ ചാവോ, ie malayalam

‘ മണി ഹീസ്റ്റ്’ എന്ന നെറ്റ്ഫ്ലിക്സ് സീരീസിന് നിരവധി ആരാധകരാണ് ഇന്ത്യയിലുള്ളത്. അതിന്റെ തീം സോങ്ങും ഇന്ത്യയിൽ ജനപ്രിയമാണ്. ‘ബെല്ല ചാവോ’ എന്ന ഗാനത്തിന്റെ നിരവധി കവർ സോങ്ങുകളും ഇൻസ്ട്രുമെന്റൽ പതിപ്പുകളും ഇതിനകതം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു. എന്നാൽ ഒരു ഭജൻ ആലപിക്കുന്നത് പോലെ ഒരു ഗായക സംഘം ഈ പാട്ട് പാടുന്ന വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഇന്ത്യൻ ക്ലാസിക്കൽ ഉപകരണങ്ങളായ ഹാർമോണിയം, തബല, മഞ്ചിറ എന്നിവ ഉപയോഗിച്ച് ഗുജറാത്തിലെ ഒരു പ്രാദേശിക ഗായക സംഘം നെറ്റ്ഫ്ലിക്സ് ഷോയുടെ തീം സോംഗ് അവതരിപ്പിക്കുന്നത് ഈ വീഡിയോയിൽ കാണാം. ഗുജറാത്തിലെ ഒരു ക്ഷേത്രത്തിലാണ് സംഗീതജ്ഞർ ദേശി ട്വിസ്റ്റോടെ സ്പാനിഷ് ഗാനം അവതരിപ്പിച്ചത്.

‘ ലാ കാസ ഡി പാപ്പൽ ‘ അഥവ ‘ മണി ഹീസ്റ്റ് ‘ എന്ന സീരീസിന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിന്റെ ആദ്യഭാഗം സെപ്റ്റംബറിൽ റിലീസ് ചെയ്തിരുന്നു. നേരത്തെ കോവിഡ് -19 വ്യാപനത്തെക്കുറിച്ചും പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ഒരു കൂട്ടം മറാത്തി കലാകാരന്മാർ പോലും ഈ ഗാനത്തിന്റെ മ്യൂസിക് ഉപയോഗിച്ചിരുന്നു. നടൻ ആയുഷ്മാൻ ഖുറാന, ഗായകൻ ഹർഷ്ദീപ് കൗർ തുടങ്ങി നിരവധി ഇന്ത്യൻ സെലിബ്രിറ്റികളും ഇതിലേക്ക് എത്തിയിട്ടുണ്ട്.

Also Read: ‘ആൺകുട്ടിക്ക് ഇടാനുള്ള പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന അർത്ഥം വരണം’; ലഭിച്ചത് ബൾബേഷ് മുതൽ വെളിച്ചപ്പാട് വരെ

മുംബൈ പോലീസിന്റെ ബാൻഡും അടുത്തിടെ ഈ തീം സോംഗ് അവതരിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. 19 -ആം നൂറ്റാണ്ടിൽ കർഷകർ ഉപയോഗിച്ച ഒരു പ്രതിഷേധ ഗാനമാണ് ‘ബെല്ല ചാവോ’. സ്പാനിഷ് പരമ്പരയിൽ ഈ ഗാനം ഉൾപ്പെടുത്തിയതോടെ ജനപ്രീതി വീണ്ടെടുക്കുകയായിരുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Money heist bella ciao gujarati mandir performance

Next Story
ബിലാലിക്ക ആ പറഞ്ഞത് തെറ്റ്; തെളിവ് നിരത്തി ട്രോളന്മാർMammootty, Amal Neerad , Bilal, BigB 2, Big B troll, Big B meme, Big B second part, മമ്മൂട്ടി, അമൽ നീരദ്, ബിഗ് ബി, ബിലാൽ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com