scorecardresearch
Latest News

ലിസ മോള്‍, ലിസ മാമി, ലിസ മോസി..! ഇത് മൊണാലിസ മെയ്ഡ് ഇന്‍ ഇന്ത്യ; വൈറല്‍ ചിത്രങ്ങള്‍

ചിത്രങ്ങളില്‍ പ്രദാശിക പേരും ഓരോ സംസ്ഥാനത്തിന്റേയും പ്രത്യേക വസ്ത്രധാരണവുമൊക്കെ മൊണാലിസയ്ക്ക് നല്‍കിയിട്ടുണ്ട്

ലിസ മോള്‍, ലിസ മാമി, ലിസ മോസി..! ഇത് മൊണാലിസ മെയ്ഡ് ഇന്‍ ഇന്ത്യ; വൈറല്‍ ചിത്രങ്ങള്‍

ലോകത്തിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങളിലൊന്നാണ് മൊണാലിസയുടേത്. ലിയൊനാര്‍ഡൊ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രം പല രീതിയിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ഈ മാസം ആദ്യം റേറവേവ്സ് എന്ന ഫാബ്രിക് കമ്പനി മൊണാലിസയുടെ ഇന്ത്യന്‍ വേര്‍ഷന്‍ അവതരിപ്പിക്കുകയുണ്ടായി. പ്രദാശിക പേരും ഓരോ സംസ്ഥാനത്തിന്റേയും പ്രത്യേക വസ്ത്രധാരണവുമൊക്കെ മൊണാലിസയ്ക്ക് നല്‍കിയിട്ടുണ്ട്.

കേരള വേര്‍ഷനില്‍ മോണാലിസയ്ക്ക് നല്‍കിയിരക്കുന്ന പേര് ലിസ മോള്‍ എന്നാണ്. കേരളത്തനിമ എന്ന വാക്കിനോട് നീതി പുലര്‍ത്തിക്കൊണ്ട് സെറ്റ് സാരിയും മുല്ലപ്പൂവുമൊക്കെ ചൂടിയ മൊണാലിസയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.

രാജസ്ഥാനില്‍ എത്തിയപ്പോള്‍ പേര് മഹാറാണി ലിസ എന്നായി മാറി. മഹാരാഷ്ട്രക്കാരിയായ മൊണാലിസയ്ക്ക് ലിസ തായ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മൊണാലിസ ബീഹാറി സ്റ്റൈലില്‍ എത്തിയപ്പോള്‍ ലിസ ദേവി എന്നായി. തമിഴ്നാട്ടിലെത്തിയപ്പോള്‍ മൊണാലിസ ലിസമാമിയായി മാറുകയും ചെയ്തു.

ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ മൊണാലിസയുടെ എഡിറ്റഡ് വേര്‍ഷന്‍ വലിയ തോതിലാണ് പ്രചരിക്കുന്നത്. അപരിചിതരായ ആളുകളെ പേര് വിളിച്ച് അഭിസംബോധന ചെയ്യുന്നതിന് പകരം ആന്റിയെന്നും അങ്കിളെന്നും വിളിക്കുന്ന രീതി ലോകമെമ്പാടും കാണുന്നത് വിചിത്രമായാണെന്ന് ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Mona lisa in indian version here are the viral pictures