scorecardresearch

ഇത് മോളിവുഡിന്റെ 'ജസ്റ്റിസ് ലീഗ്'; അക്വാമാനായി മമ്മൂക്ക, ബാറ്റ്മാനായി പൃഥ്വി; വീഡിയോ

ഡിസി കോമിക്സിന്റെ സൂപ്പർഹീറോകളായി മലയാള സിനിമ താരങ്ങൾ എത്തുന്ന എഐ വീഡിയോയാണ് ഇന്റർനെറ്റിൽ കൈയ്യടി നേടുന്നത്

ഡിസി കോമിക്സിന്റെ സൂപ്പർഹീറോകളായി മലയാള സിനിമ താരങ്ങൾ എത്തുന്ന എഐ വീഡിയോയാണ് ഇന്റർനെറ്റിൽ കൈയ്യടി നേടുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Justice League Malayalam

ചിത്രം: ഇൻസ്റ്റഗ്രാം

നിർമ്മിത ബുദ്ധിയുടെ (എഐ) മായാജാലം സോഷ്യൽ മീഡിയയിൽ ദിനംപ്രതി ഓരോ പുതിയ അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, മലയാള സിനിമയുടെ പ്രിയപ്പെട്ട താരങ്ങളെ ഹോളിവുഡ് ഡിസി കോമിക്സ് സൂപ്പർഹീറോകളായി അവതരിപ്പിക്കുന്ന ഒരു കിടിലൻ എഐ വീഡിയോയാണ് ഇന്റർനെറ്റിൽ കൈയ്യടി നേടുന്നത്.

Advertisment

മോളിവുഡിന്റെ 'ജസ്റ്റിസ് ലീഗ്'ആയി ഒരുക്കിയിരിക്കുന്ന വീഡിയോയിൽ, അക്വാമാനായി എത്തുന്നത് സാക്ഷാൽ മമ്മൂട്ടിയാണ്. കടലിന്റെ രാജാവായി മമ്മൂട്ടിയെത്തുമ്പോൾ ആ ലുക്ക് കണ്ട് ആരുമൊന്ന് ഞെട്ടും. അതേസമയം ഗോതം സിറ്റിയുടെ കാവൽക്കാരനായി ബാറ്റ്മാന്റെ വേഷത്തിലെത്തുന്നത് പൃഥ്വിരാജ് ആണ്..

Also Read: "എന്തിനാ ഈ സിഗ് സാഗ് വെള്ള വരകൾ? ഇതൊന്നും അറിയാതെയാണോ ലൈസൻസ് കിട്ടിയത്!"

മലയാളികളുടെ സ്വന്തം 'സൂപ്പർഹീറോ' ടൊവിനോ തോമസാണ് സാക്ഷാൽ സൂപ്പർമാന്റെ വേഷത്തിലെത്തുന്നത്. വീഡിയോയിൽ ഏറ്റവും മികച്ച കാസ്റ്റിങ് ഇതാണെന്നാണ് കമന്റ് ബോക്സിൽ ആരാധകർ കുറിക്കുന്നത്. വണ്ടർ വുമണായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്.

Also Read: തെങ്ങോലയിൽ ശിവരൂപം; ഞെട്ടാൻ വരട്ടേ, ട്വിസ്റ്റ് ഉണ്ട്; വീഡിയോ

യുവതാരം നസ്ലെൻ ഫ്ലാഷായി എത്തുമ്പോൾ, ഗ്രീൻ ലാന്റണായി വരുന്നത് ഫഹദ് ഫാസിലാണ്. മാർഷ്യൻ മാൻഹണ്ടറുടെ വേഷത്തിൽ മനോജ് കെ. ജയൻ എത്തുന്നതും വീഡിയോയുടെ ഹൈലൈറ്റാണ്. സൂപ്പർഹീറോസായി മലയാള സിനിമ താരങ്ങളെത്തുന്ന നിരവധി സമാന വീഡിയോകൾ വൈറലായിട്ടുണ്ടെങ്കിലും ഓരോ കഥാപാത്രത്തിന്റെയും കൃത്യമായ കാസ്റ്റിങ് തന്നെയാണ് ഈ വീഡിയോയുടെ സവിശേഷത.

Read More: യൂട്യൂബിൽ പണം വാരണോ? ഇയാളെ കണ്ടു പഠിക്കൂ! ഒറ്റ വീഡിയോയിലൂടെ നേടിയത് 10 കോടി രൂപ

Viral AI Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: