സ്കൂളുകളും കോളേജുകളും ഓഫിസുകളുമെല്ലാം ഓണാഘോഷത്തിന്റെ തിരക്കിലാണ്. പൂക്കള മത്സരവും, വടവലിയും, നാടൻ മത്സരങ്ങളുമെല്ലാം ആവേശപൂർവം ആഘോഷിക്കുന്ന തിരക്കിലാണ് മലയാളികൾ. എന്നാൽ ഇത്തവണത്തെ ഓണാഘോഷ പരിപാടിയിൽ നിറഞ്ഞുനിൽക്കുന്ന ഒരു ഗാനമുണ്ട് മോഹൻലാൽ – ലാൽ ജോസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘വെളിപാടിന്റെ പുസ്തകം’ ചിത്രത്തിലെ ‘എന്റെ അമ്മേടെ ജിമിക്കി’ കമ്മൽ. ഈ ഗാനത്തിനൊപ്പം ഓരോ മലയാളിയും ഇപ്പോൾ ചുവട് വയ്ക്കുകയാണ്.

വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അനിൽ പനച്ചൂരാന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കിയത്. ഏത് സാധാരണക്കാരനും ഒന്ന് ചുവടു വയ്ക്കാൻ തോന്നും എന്നതാണ് ഈ ഗാനത്തിന്റെ വിജയം. ക്യാംപസ് പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ ശരത്തിന്റെ (അപ്പാനി രവി) തകർപ്പൻ ചുവടുകളും ഒന്നിച്ചതോടെ ഗാനം പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി.

കോളേജുകളിലെ ഓണാഘോഷങ്ങളിലാണ് ‘ജിമിക്കി’ ഗാനം മെഗാ ഹിറ്റായിരിക്കുന്നത്. പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ച് ചുവട്‌ വയ്ക്കുന്ന വിഡിയോകൾ നവമാധ്യമങ്ങളിൽ വലിയ പ്രചാരണമാണ് നേടിയിരിക്കുന്നത്. കോളേജുകളിലെ ഫ്ലാഷ് മോബുകളിലും ജിമ്മിക്കി ഗാനത്തിന്റെ ചുവടുകൾ ഇടംപിടിച്ചു കഴിഞ്ഞു.

ജിമിക്കി ഡാൻസ് യുട്യൂബിൽ ട്രെൻഡിങ് ആയതോടെ ആരാധകർക്ക് ഒരു അപ്രതീക്ഷിത സമ്മാനം സിനിമയുടെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. ഈ പാട്ടിന്റെ താളത്തിന് അനുസരിച്ച് ചുവട് വയ്ക്കുന്ന മികച്ച നർത്തകർക്ക് താരങ്ങൾക്കൊപ്പം ഡാൻസ് ചെയ്യാനുളള അവസരമാണ് അണിയറ പ്രവർത്തകരുടെ സമ്മാനമായി പ്രഖ്യാപിച്ചത്.

1

കോട്ടയത്തെ അരക്കുന്നം എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർഥികളുടെ ജിമിക്കി ഡാൻസാണ് ഇത്. പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ച ഈ ഗാനമാണ് ഫെയിസ്ബുക്കിലെ പുതിയ ട്രന്റിങ്ങ് വീഡിയോ.
2

40 പേർ ഒരുമിച്ച് ചുവട്‌വെച്ച ഈ ജിമിക്കി ഡാൻസാണ് സോഷ്യൽ മീഡിയയിലെ മറ്റൊരു ട്രെൻഡിങ്ങ്. സിംഗിൾ ഷോട്ടിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. റെഡ്മൂവ്മന്റ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരും, ഉടമയും, അവരുടെ കുടുംബാഗങ്ങളുമാണ് ഈ ഗാനത്തിന് ഒപ്പം ചുവട്‌വെക്കുന്നത്.

3

എക്സ്പീരിയൺ എന്ന സ്ഥാപനത്തിലെ ജിവനക്കാർ ചുവട്‌വെച്ച ഈ ഡാൻസാണ് മറ്റൊരു ശ്രദ്ധേയമായ ഐറ്റം.

4

അങ്കമാലിക്കാരി മെരിയമ്മച്ചിയുടെ ജിമിക്കി ഡാൻസാണ് ഏവരെയും അതിശയിപ്പിച്ചത്. മേരിയമ്മച്ചിയുടെ താളബോധവും ആവേശവും ആരെയും പ്രചോദിപ്പിക്കുന്നതാണ്.

ചില ടോപ്പ് പെർഫോമൻസുകൾ ആസ്വദിക്കാം

പ്രൊഫസര്‍ ഇടികുള എന്ന കോളേജ് അദ്ധ്യാപകനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലാല്‍ ജോസ്. കേരളം കാത്തിരുന്ന ഈ കൂട്ട് കെട്ടില്‍ ഉരുവാകുന്ന ചിത്രത്തിന്‍റെ തിരക്കഥ ബെന്നി പി നായരമ്പലം. അന്നാ രാജനാണ് നായിക. അനൂപ്‌ മേനോന്‍, സിദ്ദിക്ക്, സലിം കുമാര്‍, പ്രിയങ്കാ നായര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍. തിരുവനന്തപുരം തുമ്പയിലുള്ള സെന്റ് സേവ്യര്‍ കോളേജിന്‍റെ പാശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ