രുഗ്മിണിയമ്മയെ തേടി മോഹൻലാലിന്റെ വിളിയെത്തി; നേരിൽ കാണാമെന്ന് ഉറപ്പുനൽകി താരം

മോഹൻലാൽ കാണാൻ വരാതായതോടെ എല്ലാവരും കളിയാക്കുന്നു എന്ന് പറഞ്ഞു പൊട്ടിക്കരയുന്ന രുഗ്മിണിയമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു

അങ്ങനെ രുഗ്മിണിയമ്മയെ മോഹൻലാൽ വിളിച്ചു. തന്നെ നേരിൽ കാണണമെന്ന ആഗ്രഹം അറിയിച്ച ആരാധികയെ മോഹൻലാൽ വിഡിയോ കോൾ ചെയ്യുകയായിരുന്നു.

എൺപതുകാരിയായ രുഗ്മിണിയമ്മയുടെ വലിയ ആഗ്രഹമായിരുന്നു മോഹൻലാലിനെ കാണണമെന്നത്. തന്റെ ആഗ്രഹം അറിയുന്നവരോട് എല്ലാം രുഗ്മിണിയമ്മ പറഞ്ഞിരുന്നു. അടുത്തിടെ ഫ്‌ളവേഴ്‌സിലെ കോമഡി ഉത്സവത്തില്‍ പങ്കെടുത്തപ്പോഴും ഇത് പറഞ്ഞിരുന്നു.

കുറേ നാളായിട്ടും മോഹൻലാൽ കാണാൻ വരാതായതോടെ എല്ലാവരും കളിയാക്കുന്നുവെന്ന് പറഞ്ഞു പൊട്ടിക്കരയുന്ന രുഗ്മിണിയമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ താരം നേരിട്ട് വിളിച്ച് കാണാമെന്ന് ഉറപ്പ് നൽകിയിരിക്കുന്നത്.

ഇടുക്കിയിൽ ഷൂട്ടിങ് തിരക്കിലാണെന്നും അതു കഴിഞ്ഞ് വന്നുകാണാമെന്നുമാണ് മോഹൻലാൽ പറയുന്നത്. രുഗ്മിണിയമ്മയോട് വിശേഷങ്ങൾ ചോദിച്ചു രണ്ടു മിനിറ്റോളം സംസാരിച്ച ശേഷമാണ് മോഹൻലാൽ കോൾ അവസാനിപ്പിക്കുന്നത്.

രുഗ്മിണിയമ്മ പൊട്ടിക്കരയുന്ന വീഡിയോ മോഹൻലാലിലേക്ക് എത്തിക്കാൻ വേണ്ടി നിരവധി പേരായിരുന്നു ഷെയർ ചെയ്തിരുന്നത്.

Also Read: കന്നിയിൽ ‘താലികെട്ട്;’ ആസിഡിന് കൂട്ടായി ജാന്‍വി

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Mohanlal talked to his 80 year old fan rugmini through video call

Next Story
കന്നിയിൽ ‘താലികെട്ട്;’ ആസിഡിന് കൂട്ടായി ജാന്‍വിdog wedding, acid dog wedding, janvi dog wedding, dog wedding punnayoorkkulam, dog wedding vadanappilli, dog wedding kerala, dog wedding kunnathumana heritage resort, dog wedding thrissur, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com