മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലിന്റെ ജന്മദിനമാണ് മെയ് 21. ലാലേട്ടന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കാനുളള തയാറെടുപ്പിലാണ് ആരാധകർ. ഫാൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ഇതിനോടകംതന്നെ വിപുലമായ പരിപാടികൾ ഒരുങ്ങിക്കഴിഞ്ഞു. പിറന്നാൾ ആഘോഷിക്കാൻ തയാറെടുക്കുന്ന മോഹൻലാലിന്റെ പ്രീ ബര്‍ത്ത്ഡേ സെലിബ്രേഷന്‍ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് എവിടെ വച്ചാണെന്ന് അറിയില്ല. പ്രീ ബർത്ത്ഡേ സെലിബ്രേഷനാണെന്ന് വിഡിയോയിൽ പറയുന്നത് കേൾക്കാം. ഒരു റസ്റ്ററന്റാണ് വിഡിയോയിലുളളതെന്നാണ് ദൃശ്യങ്ങളിൽനിന്നും മനസ്സിലാകുന്നത്. മോഹൻലാലിനെയും ഭാര്യ സുചിത്രയെയും വിഡിയോയിൽ കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ