scorecardresearch

ഇടിക്കൂട്ടിൽ മോഹൻലാലും പ്രഭാസും രജനീകാന്തും; സിനിമ ആയാൽ ബോക്സ് ഓഫീസ് തകർന്നേനെ എന്ന് ആരാധകർ

സിനിമ താരങ്ങൾ ലോകപ്രശസ്തമായ ഡബ്ല്യുഡബ്ല്യുഇ റിംഗിൽ ഗംഭീര മേക്ക് ഓവറിൽ എത്തുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്

സിനിമ താരങ്ങൾ ലോകപ്രശസ്തമായ ഡബ്ല്യുഡബ്ല്യുഇ റിംഗിൽ ഗംഭീര മേക്ക് ഓവറിൽ എത്തുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
WWE AI Video

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

ഇന്ത്യൻ സിനിമയുടെ തിളക്കവും ഡബ്ല്യുഡബ്ല്യുഇയുടെ ആവേശവും ഒരുമിക്കുമ്പോൾ എങ്ങനെയുണ്ടാകും? സങ്കൽപ്പിക്കാൻ പോലും പ്രയാസമുള്ള ആശയം ഇപ്പോൾ എഐയുടെ മാജിക്കിലൂടെ യാഥാർത്ഥ്യമായിരിക്കുകയാണ്. സിനിമ താരങ്ങൾ ലോകപ്രശസ്തമായ ഡബ്ല്യുഡബ്ല്യുഇ റിംഗിൽ ഗംഭീര മേക്ക് ഓവറിൽ എത്തുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. 

Advertisment

അക്ഷരാർത്ഥത്തിൽ ആരെയും ഒന്ന് ഞെട്ടിക്കുന്നതാണ് ഈ എഐ വീഡിയോ. പ്രഭാസ്, ഷാരൂഖ് ഖാൻ, മോഹൻലാൽ, രജനീകാന്ത്, വിജയ്, യാഷ് തുടങ്ങി ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളെല്ലാം വീഡിയോയിൽ എത്തുന്നുണ്ട്. പ്രശസ്തരായ ഡബ്ല്യുഡബ്ല്യുഇ താരങ്ങളുടെ വേഷത്തിലേക്കാണ് നായകന്മാരെ എഐ ചിത്രീകരിച്ചിരിക്കുന്നത്.

Also Read: പ്രഭയായി മോഹൻലാൻ, രൂപയായി ശ്രീനിവാസൻ; സത്യൻ അന്തിക്കാടിന്റെ ഡെലൂലുവായി ഉർവശി വേണമെന്ന് ആരാധകർ

ലോകമെമ്പാടുമായി നിരവധി ആരാധകരുള്ള ഡബ്ല്യുഡബ്ല്യുഇ താരം റോമന്‍ റെയിന്‍സായി എത്തുന്നത് പാൻ ഇന്ത്യൻ താരം പ്രഭാസ് ആണ്. അണ്ടർറ്റേക്കറായി രജനീകാന്തും റാണ്ടി ഓര്‍ട്ടനായി വിജയ്‌യും ബിൽ ഗോൾഡ്ബർഗായി മലയാളികളുടെ പ്രിയ താരം മോഹൻലാലും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു.

Also Read: തേങ്കുറിശ്ശിയിലെ അവസാന ഒടിയനായി മമ്മൂക്ക; മാണിക്യനെ ഏറ്റെടുത്ത് ആരാധകർ; വീഡിയോ

വീഡിയോയിലെ ഓരോ എൻട്രിയും ഒന്നിനൊന്ന് മെച്ചമാണ്. കാഴ്ചക്കാരെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് പാൻ ഇന്ത്യൻ താരം പ്രഭാസിന്റെ ലുക്ക് ആണ്. ഡബ്ല്യുഡബ്ല്യുഇയിലെ 'ട്രൈബൽ ചീഫ്' റോമൻ റെയിൻസായി പ്രഭാസ് സ്ക്രീനിൽ നിറയുമ്പോൾ, ആ ആധിപത്യം ഒട്ടും കുറയുന്നില്ലെന്നാണ് ആരാധകർ കമന്റ് ബോക്സിൽ കുറിക്കുന്നത്. ഇതൊരു സിനിമയായിരുന്നെങ്കിൽ ബോക്സ് ഓഫീസ് തകർന്നേനെ എന്നും വീഡിയോയിൽ കമന്റുകളുണ്ട്..

Read More: 'പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ്'; വാൾടറായി മമ്മൂക്ക ഈ ലുക്കിലോ? വീഡിയോ

AI Video Prabhas Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: