/indian-express-malayalam/media/media_files/2026/01/20/ai-viral-photo-2026-01-20-12-01-02.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
പ്രേക്ഷകരുടെ മനസിൽ നോവ് ബാക്കിയായി കടന്നുപോയ നിരവധി പ്രണയജോഡികൾ മലയാള സിനിമയിലുണ്ട്. വിങ്ങലായി അവസാനിച്ച ഈ കഥാപാത്രങ്ങൾ ഒന്നിച്ചിരുന്നെങ്കിലെന്ന് പലപ്പോഴും പ്രേക്ഷകരും ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ കഥാപാത്രങ്ങൾക്കെല്ലാം എഐയിലൂടെ ഒരു 'ഹാപ്പി എൻഡിംഗ്' നൽകിയിരിക്കുകയാണ്.
വെള്ളിത്തിരയിൽ ഒന്നിക്കാനാവാതെ പോയ, മരണം കൊണ്ടോ വിധി കൊണ്ടോ വേർപിരിഞ്ഞുപോയ ആ പ്രണയിനികളെ ഒരു വിവാഹവേദിയിൽ ഒന്നിപ്പിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.
Also Read: പ്രഭയായി മോഹൻലാൻ, രൂപയായി ശ്രീനിവാസൻ; സത്യൻ അന്തിക്കാടിന്റെ ഡെലൂലുവായി ഉർവശി വേണമെന്ന് ആരാധകർ
വന്ദനത്തിലെ ഉണ്ണിയും ഗാഥയും മുതൽ ചെമ്മീനിലെ പരീക്കുട്ടിയും കറുത്തമ്മയും വരെ ചിത്രത്തിലുണ്ട്. 'സ്വപ്നങ്ങളിലെ കൂടിച്ചേരൽ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഉണ്ണിയും ഗാഥയും, പ്രേമത്തിലെ മലരും ജോർജും, ചെമ്മീനിലെ പരീക്കുട്ടിയും കറുത്തമ്മയും, എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാലയും മൊയ്തീനും, നീലത്താമരയിലെ കുഞ്ഞിമാളുവും ഹരിദാസും, ഖൽബിലെ ലിയോണാർഡോ കാൽപോയും തുമ്പിയും, ക്ലാസ്മേറ്റ്സിലെ മുരളിയും റസിയയും, 2018ലെ അനൂപും മഞ്ജുവും, അന്നയും റസൂലും, ഒരു യമണ്ടൻ പ്രണയകഥയിലെ ലല്ലുവും ദിയയുമെല്ലാം ചിത്രങ്ങളിലുണ്ട്.
Also Read: തേങ്കുറിശ്ശിയിലെ അവസാന ഒടിയനായി മമ്മൂക്ക; മാണിക്യനെ ഏറ്റെടുത്ത് ആരാധകർ; വീഡിയോ
മലയാളികളുടെ മനസിൽ വിങ്ങലായി അവശേഷിച്ച കഥാപാത്രങ്ങൾ ഒന്നിക്കുന്ന എഐ വീഡിയോയും നേരത്തെ വൈറലായിരുന്നു. സിനിമയിൽ കണ്ടു ശീലിച്ച ദുരന്ത പര്യവസാനങ്ങൾ നൽകിയ മുറിവുകൾക്ക്, ഭാവനയുടെ ഈ മരുന്നുകൂട്ട് ചെറിയൊരു ആശ്വാസം തന്നെയാണ്. വിരഹത്തിന്റെ നോവറിയാത്ത ഒരു 'പാരലൽ യൂണിവേഴ്സ്' സിനിമകൾക്കായി സൃഷ്ടിക്കുകയാണ് ഇത്തരം എഐ മാജിക്കുകൾ.
Read More: 'പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ്'; വാൾടറായി മമ്മൂക്ക ഈ ലുക്കിലോ? വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us