മലയാളികളുടെ പ്രിയങ്കരനായ നടനാണ് മോഹൻലാൽ. പല വേദികളിലും സിനിമകളിലുമായി അദ്ദേഹം നൃത്തം ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ അദ്ദേഹം കസേര കളിക്കുന്നത് ആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് മോഹൻലാൽ കസേര കളിക്കുന്ന ഒരു വിഡിയോയാണ്.

എവിടെ വച്ചാണിത് നടന്നതെന്ന് അറിയില്ല. മോഹൻലാൽ സുഹൃത്തുക്കൾക്കൊപ്പം കസേര കളിക്കുന്നു എന്ന് പറഞ്ഞ് മൂവീസ് ലാൻടേൺ എന്ന ഫെയ്‌സ്ബുക്ക് പേജാണ് വിഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.

കസേര കളിയുടെ അവസാന നിമിഷമാണ് വിഡിയോയിൽ കാണുന്നത്. മോഹൻലാലും മറ്റൊരു വ്യക്തിയും കൂടി കസേരക്കായുളള പൊരിഞ്ഞ പോരാട്ടത്തിലാണ്. ചുറ്റും കൂടി നിൽക്കുന്നവർ ഇരുവരെയും പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഒരു സൗഹൃദ മത്സരമാണ് നടക്കുന്നത്. അവസാനം കളിയിൽ ജയിക്കുന്നത് മോഹൻലാൽ തന്നെയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ