scorecardresearch

പാൻ ഇന്ത്യൻ അല്ല പാൻ വേൾഡ്; അറേബ്യൻ നൈറ്റ്സിൽ ഒന്നിച്ച് പ്രിയതാരങ്ങൾ; നസ്‌ലെൻ തൂക്കിയെന്ന് ആരാധകർ; വീഡിയോ

ഹോളിവുഡ് താരങ്ങളും യൂഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും അടക്കം വീഡിയോയിൽ എത്തുന്നുണ്ട്

ഹോളിവുഡ് താരങ്ങളും യൂഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും അടക്കം വീഡിയോയിൽ എത്തുന്നുണ്ട്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Arabian Nights AI Video

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

തിരക്കുകളെല്ലാം മറന്ന് തമാശ പറഞ്ഞും റോഡരികിലെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചും നൈറ്റ് ലൈഫ് ആഘോഷിക്കുന്ന സിനിമ താരങ്ങളുടെ എഐ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ താരമായത്. തമിഴിൽ നിന്നു തുടങ്ങിയ ട്രെൻഡ് മലയാളത്തിലും തെലുങ്കിലും അടക്കം സൂപ്പർ ഹിറ്റായി. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ മലയാളത്തിന്റെ പ്രിയതാരങ്ങളെല്ലാം ഒന്നിച്ച നിരവധി ചിത്രങ്ങളായിരുന്നു വൈറലായത്.

Advertisment

ഇപ്പോഴിതാ, ട്രെൻഡിനു മാറ്റുകൂട്ടി ഒരു ബ്രഹ്മാണ്ട എഐ വീഡിയോയാണ് സൈബറിടങ്ങളിൽ ശ്രദ്ധനേടുന്നത്. അറേബ്യൻ നൈറ്റ്സ് കോൺസെപ്റ്റിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയിൽ ചില സർപ്രൈസ് അതിഥികളും എത്തുന്നുണ്ട്.

Also Read: "കോടതി പോലും വെറുതെവിട്ട കേസിൽ നീതി നടപ്പാക്കി നൂറിൻ"; ട്രോളുമായി ആരാധകർ

ഹോളിവുഡിന്റെ പ്രിയ താരങ്ങളും യൂഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും അടക്കം വീഡിയോയിൽ എത്തുന്നുണ്ട്. മലയാളികളുടെ പ്രിയതാരം ബേസിൽ ജോസഫിനെ കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ഷാരൂഖ് ഖാൻ, രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, വിജയ്, ഋത്വിക് റോഷൻ, ആലിയ ഭട്ട്, അല്ലു അർജുൻ, ടൊവിനോ തോമസ്, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, നസ്‌ലെൻ തടങ്ങി ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളെല്ലാം വീഡിയോയിലുണ്ട്. .

Also Read: 'കളങ്കാവൽ' ലുക്കിൽ മോഹൻലാൽ അടക്കം മോളിവുഡ് താരങ്ങൾ; ജയറാം തകർത്തെന്ന് ആരാധകർ

ഇൻസ്റ്റഗ്രാമിൽ 2.1 മില്യണിലധികം കാഴ്ചകളോടെ വൈറലാകുന്ന വീഡിയോ "ihafix" എന്ന അക്കൗണ്ടാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. വീഡിയോ നസ്‌ലെൻ തൂക്കിയെന്നാണ് കമന്റ് ബോക്സിൽ ആരാധകർ കുറിക്കുന്നത്. "പ്രതേക ശ്രദ്ധയ്ക്ക്. .! മെസ്സി ഇന്ത്യയിൽ വന്നത് കൊണ്ട് ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചില്ല" എന്നാണ് മറ്റാരാളുടെ രസകരമായ കമന്റ്. "പാൻ ഇന്ത്യൻ അല്ല പാൻ വേൾഡ്", "ഒരു പടം കണ്ട ഫീൽ" എന്നിങ്ങനെയും കമന്റുകളുണ്ട്.

Read More: "നോക്കു, നോക്കു, നോക്കിക്കൊണ്ട് ഇരിക്യല്ലേ,"; ഏതെങ്കിലുമൊരു മൾട്ടിവേഴ്സിൽ ഇങ്ങനെയാവും അല്ലേ?

Mammootty Mohanlal Tovino Thomas Shah Rukh Khan Viral AI Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: