/indian-express-malayalam/media/media_files/2025/11/05/jayaram-dileep-2025-11-05-17-58-00.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന സിനിമ താരങ്ങളുടെ പഴയ ചിത്രങ്ങൾക്കൊപ്പമുള്ള പുതിയ ലുക്കിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം. തിലകൻ, നെടുമുടി വേണു, സുകുമാരി, കെപിഎസി ലളിത തുടങ്ങി പ്രേക്ഷകരെ വിട്ടുപിരിഞ്ഞ പ്രിയതാരങ്ങളുടെ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ, മോഹൻലാന്റെയും മമ്മൂട്ടിയുടെയും ജയറാമിന്റെയുമെല്ലാം എഐ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
പരസ്പരം തോളിൽ കൈയ്യിട്ടു നിൽക്കുന്ന വ്യത്യസ്ത കാലഘട്ടങ്ങളിൽ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളാണ് നിർമ്മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബൻ, ഉർവശി, ജഗതി, റഹ്മാൻ, ശോഭന, സിദ്ധിഖ്, ഫഹദ് ഫാസിൽ എന്നിവരുടെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
Also Read: 'അന്നും ഇന്നും', മനസ്സു കീഴടക്കി മലയാളികളുടെ പ്രിയ താരങ്ങൾ; വൈറലായി ചിത്രങ്ങൾ
ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന പോസ്റ്റ്, "lazy dsigner" എന്ന അക്കൗണ്ടാണ് പക്കുവച്ചിരിക്കുന്നത്. നിരവധി ആളുകളാണ് പോസ്റ്റിൽ കമന്റുമായെത്തുന്നത്. 'റഹ്മാൻ മാത്രം ഒരുപോലെ' എന്നാണ് ഒരാൾ പോസ്റ്റിൽ കമന്റുചെയ്തത്. 'പെട്ടെന്ന് കണ്ടപ്പോ എന്തോ ഒരു സങ്കടം തോന്നി' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
Also Read: അത് അവന്റെ സ്വന്തം ആളാണ്! പകരംവയ്ക്കാനില്ലാത്ത സ്നേഹം
"ശോഭനയെ നോക്കിയിരുന്നു പോയി", "റഹ്മാൻ ഒരു മാറ്റവും ഇല്ല", "ജയറാം കൊണ്ടു പോയി", "ജയറാമേട്ടന്റെ കൂടെ കാളിദാസ് തന്നെ", "നമ്മുടെകൂടെ യാത്ര ചെയ്തവർ, അവരുടെ ഒക്കെ പ്രായം മാറിയത് പോലും അറിയുന്നില്ല. ഇതു കണ്ടപ്പോൾ, കൂടെ ഈ മ്യൂസിക്കും കേട്ടപ്പോൾ സങ്കടം തോന്നി," എന്നിങ്ങനെയാണ് കമന്റുകളിൽ ചിലത്.
Read More: 'ഇതൊക്കെയാണ് ലവ് സ്റ്റോറി'; അങ്ങനെ വർഷങ്ങൾക്കു ശേഷം രാജാക്കണ്ണിന്റെ ദുരന്ത നായികയെ കാണാനായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us