scorecardresearch

'കളങ്കാവൽ' ലുക്കിൽ മോഹൻലാലും മോളിവുഡിന്റെ താരങ്ങളും; ജയറാം തകർത്തെന്ന് ആരാധകർ

മമ്മൂട്ടി അവതരിപ്പിച്ച സീരിയൽ കില്ലറുടെ വേഷത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങൾ എത്തുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്

മമ്മൂട്ടി അവതരിപ്പിച്ച സീരിയൽ കില്ലറുടെ വേഷത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങൾ എത്തുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kalamkaval AI Photos

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'കളങ്കാവൽ'. ക്രിസ്മസ് റിലീസായി മറ്റു പുതിയ ചിത്രങ്ങൾ റിലീസിനെത്തുമ്പോഴും മികച്ച പ്രതികരണത്തോടെ കളങ്കാവൽ റിലീസ് തുടരുകയാണ്. ബോക്സ് ഓഫീസ് കളക്ഷനിൽ എൺപതു കോടിയിലേക്ക് ചിത്രം അടുക്കുകയാണ്. 

Advertisment

സോഷ്യൽ മീഡിയയിലടക്കം കളങ്കാവൽ ട്രെൻഡിങ്ങായി നിറഞ്ഞു നിൽക്കുമ്പോൾ, ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ലുക്കിൽ മലയാളത്തിന്റെ പ്രിയ താരങ്ങൾ എത്തുന്ന എഐ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മോഹൻലാൽ, ജയറാം, ദുൽഖർ സൽമാൻ, സുരേഷ് ഗോപി, പൃഥ്വിരാജ്, നിവിൻ പോളി, ടൊവിനോ തോമസ്, ഫഹദ് ഫാസിൽ, ആസിഫ് അലി തുടങ്ങി മോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം സിഗരറ്റ് കടിച്ചു പിടിച്ച് വില്ലനിസം കലർന്ന മമ്മൂട്ടിയുടെ ലുക്കിൽ എത്തുന്ന ചിത്രങ്ങളാണ് ഓൺലൈനിൽ കൈയ്യടി നേടുന്നത്.

Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം

എല്ലാവരുടെയും ലുക്ക് കൊള്ളാമെങ്കിലും മമ്മൂട്ടിയുടെ അത്ര മനോഹരമാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നാണ് ആരാധകർ പോസ്റ്റിൽ കമന്റു ചെയ്യുന്നത്. അതേസമയം, ജയറാം തകർത്തുവെന്നും ചിലർക്ക് അഭിപ്രായമുണ്ട്. മുൻപ് ഫഹദ് ഫാസിൽ ഇതേ ലുക്കിൽ എത്തുന്ന ചിത്രങ്ങളും വൈറലായിരുന്നു.

Also Read: 'കൊതിച്ചതൊന്ന്, വിധിച്ചത് മറ്റൊന്ന്;' വൈറലായി ആ 'ഇന്നസെന്റ്' ആഗ്രഹങ്ങൾ

കൊടൂരവില്ലനായാണ് മമ്മൂട്ടി കളങ്കാവലിൽ എത്തുന്നത്. സൈക്കോയായ സ്റ്റാൻലി ദാസ് എന്ന സീരിയൽ കില്ലറുടെ വേഷമാണ് മമ്മൂട്ടിയ്ക്ക് ചിത്രത്തിൽ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഏഴാമത്തെ ചിത്രമാണ്.

Read More: ശങ്കർദാസായി ദുൽഖർ സൽമാൻ, അനുരാധയായി നിഖില; മനസ്സുതൊട്ട് 'അഴകിയ രാവണൻ' റിക്രിയേഷൻ വീഡിയോ

Mammootty Mohanlal Jayaram Viral Viral Photo AI Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: