/indian-express-malayalam/media/media_files/uploads/2022/01/Mohanlal-Pranav-Mohanlal.jpg)
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയം' ഈ ജനുവരിയിൽ പ്രേക്ഷകർ ഒരുപോലെ ഉറ്റുനോക്കുന്ന പ്രധാന റിലീസുകളിൽ ഒന്നാണ്. ചിത്രത്തിന്റെ പാട്ടുകളും ട്രെയിലറുമെല്ലാം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ, വ്യത്യസ്തമായൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഹൃദയത്തിൽ പ്രണവിന്റെ രംഗങ്ങൾ മോഹൻലാൽ അവതരിപ്പിച്ചാൽ എങ്ങനെയിരിക്കുമെന്ന് കാണിച്ചുതരികയാണ് പ്രണവ് പ്രദി എന്ന ചെറുപ്പക്കാരൻ എഡിറ്റ് ചെയ്തെടുത്ത വീഡിയോ. പ്രണവിന്റെ മുഖം മാറ്റി മോഹൻലാലിന്റെ മുഖം വച്ച് കൊടുത്ത് ഏറെ പെർഫക്ഷനോടെയാണ് പ്രണവ് പ്രദി വീഡിയോ ഒരുക്കിയിരിക്കുന്നത്. ഒരു മാസം കൊണ്ടാണ് മനോഹരമായ ഈ ഡീപ്പ്ഫേക്ക് വീഡിയോ പ്രണവ് ഒരുക്കിയിരിക്കുന്നത്.
ദശരഥം, ചിത്രം തുടങ്ങിയ സിനിമകളിൽ നിന്നുള്ള മോഹൻലാലിന്റെ മുഖഭാവങ്ങളാണ് ഈ ഡീപ്പ്ഫേക്ക് വീഡിയോയ്ക്ക് വേണ്ടി പ്രണവ് ഉപയോഗിച്ചിരിക്കുന്നത്. എന്തായാലും വ്യത്യസ്തമായ ഈ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us