scorecardresearch

രജനീകാന്തിന് ആശംസയുമായി മോഹൻലാൽ; കാമിയോ റോളിൽ ഞെട്ടിക്കുമൊ എന്ന് ആരാധകർ

രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' നാളെ തിയേറ്ററുകളിലെത്തും

രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' നാളെ തിയേറ്ററുകളിലെത്തും

author-image
Trends Desk
New Update
Mohanlal Rajnikant

ഫയൽ ഫൊട്ടോ

സിനിമ ജീവിതത്തിൽ അഞ്ചു പതിറ്റാണ്ട് പൂർത്തിയാക്കുന്ന സൂപ്പർ സ്റ്റാർ രജനികാന്തിന് ആശംസയുമായി മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്റ്റൈൽ മന്നന് മോഹൻലാൽ ആശംസ നേർന്നത്. രജനീകാന്ത് നായകനായി നാളെ റിലീസിനൊരുങ്ങുന്ന ലോകേഷ് കനകരാജ് ചിത്രം 'കൂലി'ക്കും മറ്റു ഐതിഹാസിക നിമിഷങ്ങൾക്കുമായി കാത്തിരിക്കാമെന്നും മോഹൻലാൽ കുറിച്ചു.

Advertisment

"തിരശ്ശീലയിലെ 50 വർഷത്തെ അതുല്യമായ വ്യക്തിപ്രഭാവം, മാന്ത്രികത, അർപ്പണബോധം. ഒരേയൊരു രാജനികാന്ത് സാറിന് അഭിനന്ദനങ്ങൾ. കൂലിക്കും മറ്റു ഒരുപാട് ഐതിഹാസിക നിമിഷങ്ങൾക്കുമായി നമുക്ക് കാത്തിരിക്കാം," മോഹൻലാലിന്റെ കുറിപ്പ് ഇങ്ങനെ. കൂലിയിലെ രജനീകാന്തിന്റെ പോസ്റ്റർ പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ ആശംസ.

Also Read: അല്ലെങ്കിലും സൂര്യക്ക് ഒരു ആവശ്യം വന്നാൽ ദേവ കൂടെയുണ്ടാകും; രജനീകാന്തിന് ആശംസയുമായി മമ്മൂട്ടി

Advertisment

അതേസമയം, നിരവധി ആരാധകരാണ് കൂലിയിൽ മോഹൻലാലിന്റെ അതിഥി വേഷം ഉണ്ടാകുമോ എന്ന് പോസ്റ്റിൽ കമന്റു ചെയ്യുന്നത്. "കാമിയോ റോളിൽ ഞങ്ങളെ ഞെട്ടിക്കുമോ" എന്നാണ് ഒരു ആരാധകൻ കുറിച്ചത്. "ഇനി വല്ല കാമിയോ എങ്ങാനും","സത്യം പറ ലാലേട്ടാ വല്ല കാമിയോ റോൾ ഇതിൽ ഉണ്ടോ" എന്നിങ്ങനെയാണ് മറ്റു കമന്റുകളിൽ ചിലത്.

രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ജയിലറിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിനു ലഭിച്ചത്.​ എന്നാൽ വൻ താരനിര അണിനിരക്കുന്ന കൂലിയിൽ മോഹൻലാൽ ഉണ്ടാകില്ലെന്നാണ് വിവരം. അതേസമയം, മലയാളികളുടെ പ്രിയതാരം സൗബിൻ ഷാഹിർ ഒരു സുപ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.

Also Read: സഹദേവന്റെ മരണത്തിന് കാരണം ജോർജുകുട്ടി; ഇത് ഏത് യൂണിവേഴ്സ് എന്ന് ഫാൻസ്

രജനീകാന്തിനൊപ്പം നാഗാർജുന, പൂജ ഹെഗ്ഡെ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവരടങ്ങുന്ന വൻ താരനിരയും ബോളിവുഡ് ഐക്കൺ ആമിർ ഖാനും കൂലിയിൽ അഭിനയിക്കുന്നുണ്ട്. 'വിക്രം', 'ലിയോ' തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലോകേഷിനൊപ്പം സാക്ഷാൻ സൂപ്പർസ്റ്റാറും എത്തുമ്പോൾ വലിയ ആവേശത്തിലാണ് ആരാധകർ.

Read More: "അതിന് ജീവൻ ഉണ്ട്"; വീട്ടുമുറ്റത്തെ കൂറ്റൻ പാമ്പിനെ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ; വീഡിയോ

Rajinikanth Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: