scorecardresearch

കൊടുമൺ പോറ്റിയായി മോഹൻലാൽ, ഒപ്പം ആസിഫും; ഇനി മറ്റൊരു മുഖം അത്ര എളുപ്പം അല്ലെന്ന് ആരാധകർ; വീഡിയോ

കൊടുമൺ പോറ്റിയായി നിഗൂഢതകളുടെ മനയിലേക്ക് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ എത്തിയാൽ എങ്ങനെയുണ്ടാകും?

കൊടുമൺ പോറ്റിയായി നിഗൂഢതകളുടെ മനയിലേക്ക് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ എത്തിയാൽ എങ്ങനെയുണ്ടാകും?

author-image
Trends Desk
New Update
Bramayugam Mohanlal

ചിത്രം: ഇൻസ്റ്റഗ്രാം/kanavukadha

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു 2024 ൽ തിയേറ്ററുകളിലെത്തിയ 'ഭ്രമയുഗം.' ഹൊറർ പശ്ചാത്തലത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റായി ഒരുക്കിയ ചിത്രത്തിൽ പ്രതിനായക വേഷത്തിലായിരുന്നു മെഗാസ്റ്റാര്‍ എത്തിയത്. 'കൊടുമൺ പോറ്റി' എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

Advertisment

കൊടുമൺ പോറ്റിയിലൂടെ മികച്ച നടനുള്ള 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കി. മറ്റാരെയും സങ്കൽപ്പിക്കാനാവാത്ത വിധം അസാധ്യ പ്രകടനമായിരുന്നു കൊടുമൺ പോറ്റിയായി മമ്മൂട്ടി കാഴ്ചവച്ചത്. കൊടുമൺ പോറ്റിയായി മലയാളികളുടെ പ്രിയനടൻ മോഹൻലാൽ എത്തിയാൽ എങ്ങനെയുണ്ടാകും? ലാലേട്ടൻ കൊടുമൺ പോറ്റിയായി ഭ്രമയുഗത്തിലെത്തുന്ന ഒരു എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.

Also Read: ശ്രീനിവാസൻ പറഞ്ഞതൊന്നും തള്ളായിരുന്നില്ല; ഓർമ്മയുണ്ടോ എം.എ ധവാനെ?

നിഗൂഢതകൾ ഒളിപ്പിച്ച കൊടുമൺ പോറ്റിയുടെ പേടിപ്പിക്കുന്ന ചിരിയും ഭയാനക നോട്ടവുമായി മോഹൻലാൽ എത്തുമ്പോൾ സിദ്ധാർത്ഥ് ഭരതന്റെ കഥാപാത്രമായെത്തുന്നത് ആസിഫ് അലിയാണ്. മോഹൻലാൽ കൊടുമൺ പോറ്റിയായെത്തുന്ന എഐ വീഡിയോകൾ മുൻപും സൈബറിടത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം മികച്ച രീതിയിൽ തന്നെയാണ് വീഡിയോ ആവിഷ്കരിച്ചിരിക്കുന്നത്.

Also Read: ശ്രീദേവിയുമായി സണ്ണി അമേരിക്കയിൽ; മാടമ്പള്ളി മോടിപിടിപ്പിച്ച് നകുലനും ഗംഗയും; വർഷങ്ങൾക്കു ശേഷം മണിച്ചിത്രത്താഴ്

മോഹൻലാലിന് വേഷം നന്നായി ഉണങ്ങുന്നുണ്ടെങ്കിലും മമ്മൂട്ടി അടിപൊളി ആക്കിയ വേഷത്തിൽ ഇനി മറ്റൊരു മുഖം സങ്കൽപ്പിക്കുക അത്ര എളുപ്പം അല്ലെന്നാണ് ആരാധകർ കമന്റിൽ കുറിക്കുന്നത്. ആരെയും അമ്പരപ്പിക്കുന്ന എഐ വീഡിയോകൾ പങ്കുവയ്ക്കാറുള്ള 'കനവുകഥ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോയ്ക്കു പിന്നിൽ. അഞ്ചു ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.

Read More: 'ഇത്ര ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിലേ കണ്ടിട്ടുള്ളു...'; കൂറ്റൻ കാണ്ടാമൃഗത്തെ പറപ്പിച്ച് കുട്ടിമാൻ; വീഡിയോ

AI Video Mammootty Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: