scorecardresearch

"മൂപ്പർക്ക് ചെയ്യാനാകാത്ത റോൾ ഉണ്ടോ ഭായ്"; കൊടുമൺ പോറ്റിയായി മോഹൻലാൽ എത്തിയാലോ? വീഡിയോ

അസാധ്യ പ്രകടത്തിലൂടെ മമ്മൂട്ടി പ്രക്ഷകരെ ഞെട്ടിച്ച കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

അസാധ്യ പ്രകടത്തിലൂടെ മമ്മൂട്ടി പ്രക്ഷകരെ ഞെട്ടിച്ച കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal Bramayugam

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ 'ഭ്രമയുഗം.' ഹൊറർ പശ്ചാത്തലത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റായി ഒരുക്കിയ ചിത്രത്തിൽ പ്രതിനായക വേഷത്തിലായിരുന്നു മെഗാസ്റ്റാര്‍ എത്തിയത്. 'കൊടുമൺ പോറ്റി' എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

Advertisment

കൊടുമൺ പോറ്റിയിലൂടെ മികച്ച നടനുള്ള 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കി. മറ്റാരെയും സങ്കൽപ്പിക്കാനാവാത്ത വിധം അസാധ്യ പ്രകടനമായിരുന്നു കൊടുമൺ പോറ്റിയായി മമ്മൂട്ടി കാഴ്ചവച്ചത്. കൊടുമൺ പോറ്റിയായി മലയാളികളുടെ പ്രിയനടൻ മോഹൻലാൽ എത്തിയാൽ എങ്ങനെയുണ്ടാകും? ലാലേട്ടൻ കൊടുമൺ പോറ്റിയായി ഭ്രമയുഗത്തിലെത്തുന്ന ഒരു എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.

Also Read: "ഇത്‌ ഏട്ടനേക്കാൾ പൊളിയാണല്ലോ..."; സ്റ്റീഫൻ നെടുമ്പള്ളിയായി മമ്മൂക്ക; വീഡിയോ

Advertisment

നിഗൂഢതകൾ ഒളിപ്പിച്ച കൊടുമൺ പോറ്റിയുടെ പേടിപ്പിക്കുന്ന ചിരിയും ചാത്തനായുള്ള ഭയാനക നോട്ടവും മോഹൻലാലിനും നന്നായി ചേരുന്നുണ്ടെന്നാണ് വീഡിയോയ്ക്കു താഴെ ആരാധകർ കുറിക്കുന്നത്. 'മൂപ്പർക്ക് ചെയ്യാനാകാത്ത റോൾ ഉണ്ടോ ഭായ്' എന്നാണ് പോസ്റ്റിലെ ഒരു കമന്റ്. അതേസമയം, കൊടുമൺ പോറ്റിയായി മറ്റാരെയും ഇനി സങ്കൽപ്പിക്കാനാകില്ലെന്നും ആരാധകരിൽ ചലർ കമന്റ് ബോക്സിൽ അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്.

Also Read: വിഷ്ണുവും കല്യാണിയുമായി നസ്‌ലനും മമിതയും; 'ചിത്രം' റീലോഡഡ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

ഇൻസ്റ്റഗ്രാമിൽ വൈറലായ വീഡിയോ '6adimoorkhan' എന്ന അക്കൗണ്ടാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. നേരത്തെ, മോഹൻലാൽ അവിസ്മരണിയമാക്കിയ ലൂസിഫറിലെ കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളിയായും അബ്രാം ഖുറേഷിയായും മമ്മൂട്ടി എത്തുന്ന ഒരു എഐ വീഡിയോയും സൈബറിടത്ത് ശ്രദ്ധനേടിയിരുന്നു.

Read More: ആളെ മനസിലായില്ലേ? 'വെക്ന' കേരളത്തിലെത്തി മക്കളേ! ഒന്നൊന്നര ക്ലൈമാക്സും

Artificial Intelligence Mammootty Mohanlal Viral Video Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: