/indian-express-malayalam/media/media_files/2025/12/26/ai-mohanlal-viral-video-2025-12-26-17-49-42.jpg)
Source: Screengrab
Mohanlal AI Viral Video:നാല് പതിറ്റാണ്ടിന് മുകളിലായി മോഹൻലാലും മലയാളികളും തമ്മിൽ തുടരുന്ന ആത്മബന്ധം പോലൊന്ന് മറ്റൊരു അഭിനേതാവിന് സാധ്യമായിട്ടുണ്ടോ? എൺപതുകളിലും തൊണ്ണൂറുകളിലും വളർന്ന തലമുറയ്ക്ക് ഒരുപക്ഷേ തങ്ങളുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലെല്ലാം ഒരു മോഹൻലാൽ സിനിമയുടെ ഓർമയുണ്ടാവും. എങ്ങനെയാണ് മോഹൻലാൽ മലയാളിക്ക് ഗൃഹാതുരമായ ഒരു വികാരം കൂടിയാവുന്നത് എന്ന് കാണിച്ച് തരുന്ന എഐ വിഡിയോ വൈറലാവുന്നു.
മലയാളികൾ നെഞ്ചിലേറ്റുന്ന മോഹൻലാലിന്റെ ഒരുപറ്റം കഥാപാത്രങ്ങൾക്കൊപ്പം സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് ഓടിമാറി സെൽഫിയെടുക്കുന്ന യുവാവിന്റെ എഐ വിഡിയോയാണ് ശ്രദ്ധ പിടിക്കുന്നത്. സ്റ്റീഫനിൽ നിന്ന് തുടങ്ങി തുടരുമിലെ ഷൺമുഖനും രാവണപ്രഭുവിലെ കാർത്തികേയനും സ്ഫടികത്തിലെ ആടുതോമയുമെല്ലാം സെൽഫിക്കായി പോസ് ചെയ്യുന്നു.
'നമ്മുടെ വീട്ടിലെ ഒരാൾ' എന്ന നിലയിലേക്ക് മോഹൻലാലിനെ എത്തിച്ച കഥാപാത്രങ്ങൾ ഓരോന്നും സെൽഫിക്കായി പോസ് ചെയ്യുമ്പോൾ പശ്ചാത്തലത്തിൽ ഈ സിനിമകളിലെ ഐക്കോണിക് ഡയലോഗുകളും പാട്ടുകളുമെല്ലാം കേൾക്കാം. ആ ചിരിയും സംസാര ശൈലിയും നടത്തവുമെല്ലാം മലയാളിയുടെ വ്യക്തിത്വത്തെ സ്വാധീനിച്ചത് കുറച്ചൊന്നുമല്ല.
Also Read: 'മാർക്കോ' ആയി മമ്മൂക്ക; കൊടൂര വില്ലൻ സൈറസിനെ കണ്ട് ഞെട്ടി ആരാധകർ; വീഡിയോ
മോഹൻലാലിന് മലയാളിക്ക് മേലുള്ള സ്വാധീനം അത്രയും തീവ്രമായത് കൊണ്ടാണ് അദ്ദേഹത്തിന്റെ ഏതാനും കഥാപാത്രങ്ങൾ വന്നുപോകുന്ന ഈ എഐ വിഡിയോ പോലും നമ്മളിൽ ആ സുവർണ കാലഘട്ടത്തിന്റെ ഓർമകൾ നിറയ്ക്കുന്നത്. ലോക്കേഷനുകളുടെ പശ്ചാത്തലങ്ങൾ മാറി മാറി വരുന്ന ഇ എഐ വിഡിയോ ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു.
ഇതിൽ ഏതാണ് നിങ്ങളുടെ പ്രിയപ്പെട്ട മോഹൻലാൽ കഥാപാത്രം? എന്തൊരു രസമാണ് കണ്ടിരിക്കാൻ എന്നാണ് ഈ എഐ വിഡിയോയ്ക്കടിയിൽ വരുന്ന കമന്റുകൾ. ഒർജിനൽ തോറ്റുപോകും എന്ന് പറഞ്ഞ് എഡിറ്റിനെ അഭിനന്ദിച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്. അതേസമയം തന്റെ സെറ്റുകളിൽ നിന്ന് മാറി മാറി ലാലേട്ടൻ സെൽഫി എടുക്കുന്ന രീതിയിലെ എഐ വിഡിയോയും വൈറലായിരുന്നു..
Read More: പാൻ ഇന്ത്യൻ അല്ല പാൻ വേൾഡ്; അറേബ്യൻ നൈറ്റ്സിൽ ഒന്നിച്ച് പ്രിയതാരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us