/indian-express-malayalam/media/media_files/2025/12/25/mohanlal-ai-video-evergreen-characters-2025-12-25-18-07-55.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
വില്ലനായി കടന്നുവന്ന് പ്രേക്ഷകരുടെ മനസ്സില്‍ കൂടുകൂട്ടിയ മലയാള സിനിമയുടെ ഒരോയൊരു രാജാവാണ് മോഹന്‍ലാല്‍. കിരീടത്തിലെ സേതുമാധവനും, ചിത്രത്തിലെ വിഷ്ണുവും, മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയുമെല്ലാമായി ഒരുപാട് തലമുറകളുടെ സിനിമയെന്ന വികാരമാണ് ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടൻ. വർഷങ്ങൾക്കിപ്പുറം മോഹൻലാൽ തന്റെ വിന്റേജ് കഥാപാത്രങ്ങൾക്കൊപ്പം പഴയ ലൊക്കേഷനുകളിൽ വെച്ച് സെൽഫിയെടുക്കുന്ന എഐ കാഴ്ചകളാണ് സൈബറിടത്ത് ഹൃദയം കീഴടക്കുന്നത്.
പ്രേക്ഷകരെ വിസ്മയിപ്പിച്ച എവർഗ്രീൻ കഥാപാത്രങ്ങളെ ചേർത്തുപിടിച്ച് ചിരിച്ചുകൊണ്ട് സെൽഫിയെടുക്കുന്ന മോഹൻലാലിനെ കാണുമ്പോൾ, ഏതൊരു സിനിമാപ്രേമിയും ഒരു നിമിഷം ആ പഴയ സുവർണ്ണകാലത്തേക്ക് മടങ്ങിപ്പോകും. എഐയുടെ സഹായത്തോടെ ഓരോ കഥാപാത്രത്തിന്റെയും ഭാവങ്ങളും ആ പഴയ ലൊക്കേഷനുകളുടെ പശ്ചാത്തലവും അവിശ്വസനീയമായ കൃത്യതയോടെയാണ് വീഡിയോയിൽ പുനർനിർമ്മിച്ചിരിക്കുന്നത്.
Also Read: 'മാർക്കോ' ആയി മമ്മൂക്ക; കൊടൂര വില്ലൻ സൈറസിനെ കണ്ട് ഞെട്ടി ആരാധകർ; വീഡിയോ
കാലമെത്ര കഴിഞ്ഞാലും മോഹൻലാലും അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളിയുടെയും ഹൃദയത്തിൽ എന്നും വിസ്മയമായി തന്നെ തുടരും എന്നതിന്റെ തെളിവ് വീഡിയോയുടെ കമന്റ് ബോക്സിൽ തന്നെ കാണാം. ആയിരക്കണക്കിന് ആരാധകരാണ് പോസ്റ്റിൽ കമന്റുമായെത്തുന്നത്. "കാണുമ്പോൾ എന്തോ മനസ്സിൽ ഒരു വിങ്ങൽ... കൂടെ ഒരു സന്തോഷവും" എന്നായിരുന്നു ഒരാൾ കുറിച്ചത്.
"വീഡിയോയിൽ കണ്ട ഓരോ സീനിൽകൂടി ഞാനും എന്റെ ബാല്യം, കൗമാരം അങ്ങനെ ഓരോ കാലഘട്ടത്തിലൂടെ സഞ്ചരിച്ചു" എന്നാണ് മറ്റൊരാൾ കുറിച്ചത്. "90s ൻ്റെ നെഞ്ച് ഒന്നുപ്പിടക്കും... എന്തോ ഒരു വിഷമം...", "എത്ര തലമുറയുടെ സ്വപ്നങ്ങളിലൂടെയാണ് ആ മനുഷ്യൻ ഇന്നും ജീവിക്കുന്നത്. അത്രമേൽ പ്രിയപ്പെട്ട ലാലേട്ടൻ", "ഒരൊറ്റ റീലിൽ ബാല്യവും കൗമാരവും ഇതിനേക്കാൾ സുന്ദരമായെങ്ങനെ വരച്ചിടാനാണ്" തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. "lazy_dsigner"​ എന്ന അക്കൗണ്ടാണ് ഹൃദയസ്പർശിയായ വീഡിയോയ്ക്കു പിന്നിൽ.
Read More: പാൻ ഇന്ത്യൻ അല്ല പാൻ വേൾഡ്; അറേബ്യൻ നൈറ്റ്സിൽ ഒന്നിച്ച് പ്രിയതാരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us