scorecardresearch

10 രാജ്യങ്ങൾ, 10 ലുക്കുകൾ; ഏതാണ് കിടു? ലാലേട്ടന്റെ ഈ പരകായ പ്രവേശം കണ്ടോ?

ജർമ്മൻ ശൈലിയിലുള്ള വിന്റർ വസ്ത്രങ്ങളും പ്രത്യേക ഹെയർസ്റ്റൈലുമായി തികച്ചും ഒരു യൂറോപ്യൻ വംശജനെപ്പോലെ മോഹൻലാൽ മാറുന്നു

ജർമ്മൻ ശൈലിയിലുള്ള വിന്റർ വസ്ത്രങ്ങളും പ്രത്യേക ഹെയർസ്റ്റൈലുമായി തികച്ചും ഒരു യൂറോപ്യൻ വംശജനെപ്പോലെ മോഹൻലാൽ മാറുന്നു

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanal AI Viral Video

മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാൽ ലോകത്തിലെ മറ്റ് പല രാജ്യങ്ങളിലുമാണ് ജനിച്ചിരുന്നത് എങ്കിലോ? സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് ലാലേട്ടൻ പല രാജ്യങ്ങളിലാണ് ജനിച്ചിരുന്നത് എങ്കിൽ ലുക്ക് എങ്ങനെയാവും എന്ന് കാണിക്കുന്ന എഐ വീഡിയോയാണ്. 

Advertisment

മറ്റ് രാജ്യത്തെ പൗരനെ പോലുള്ള ലാലേട്ടന്റെ വിവിധ രൂപങ്ങളുടെ എഐ വീഡിയോ ആരാധകരെ അമ്പരപ്പിക്കുന്നു. ഓരോ രാജ്യത്തെയും സംസ്കാരവും വേഷവിധാനവും കൃത്യമായി കാണിക്കുന്ന ഈ എഐ വീഡിയോയ്ക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്. ഏതെല്ലാം രാജ്യങ്ങളുടെ  പൗരന്റെ രൂപത്തിലാണ് ലാലേട്ടൻ വരുന്നത് എന്നറിയണ്ടേ? 

Also Read: ഭീമനായി മോഹൻലാലും ഭീഷ്മരായി മമ്മൂട്ടിയും വന്നിട്ടും സീൻ തൂക്കി ശകുനി; ഞെട്ടിച്ച് മലയാളത്തിന്റെ 'മഹാഭാരതം'

Advertisment

അറബ് ഷെയ്ഖിന്റെ ഗാംഭീര്യത്തോടെയാണ് മോഹൻലാൽ പരമ്പരാഗത അറബ് വേഷമായ 'കന്തൂറ'യും തലപ്പാവുമണിഞ്ഞ് സൗദി അറേബ്യയുടെ പൗരനായി പ്രത്യക്ഷപ്പെടുന്നത്. കുങ്ഫു ചിത്രത്തിലെ മാസ്റ്ററെ ഓർമ്മിപ്പിക്കും വിധമാണ് ചുവന്ന നിറത്തിലുള്ള ഡ്രാഗൺ ഡിസൈൻ ചൈനീസ് വേഷത്തിൽ മോഹൻലാൽ എത്തുന്നത്. ക്ലീൻ ഷേവ് ലുക്കിലാണ് മോഹൻലാൽ ചൈനീസ് പൗരനായി ഈ എഐ വീഡിയോയിലെത്തുന്നത്. 

Also Read: നിനക്ക് ഞങ്ങളില്ലേ; കുഞ്ഞു പഞ്ചിനെ ചേർത്തുപിടിച്ച് താരങ്ങൾ, വൈറലായി എഐ ചിത്രങ്ങൾ

കടുത്ത മഞ്ഞിനെ പ്രതിരോധിക്കുന്ന റഷ്യൻ ഫർ തൊപ്പിയും കോട്ടും ധരിച്ച്, നരച്ച താടിയുമായി നിൽക്കുന്ന മോഹൻലാൽ ഒരു ക്ലാസിക് റഷ്യൻ നോവലിലെ കഥാപാത്രത്തെപ്പോലെ തോന്നും. ഇന്തോനേഷ്യൻ സംസ്കാരത്തിന്റെ ഭാഗമായ ബാത്തിക് ഷർട്ടും കറുത്ത തൊപ്പിയും ധരിച്ച ലാലേട്ടൻ, ആ നാടിന്റെ തനിമ ഒട്ടും ചോരാതെ തന്നെ ചിത്രത്തിൽ തെളിയുന്നു.

ദക്ഷിണാഫ്രിക്കൻ ലുക്കിൽ മോഹൻലാൽ എങ്ങനെയാണ് എന്നറിയണ്ടേ? നെറ്റിയിലെ ചുളിവുകളും കറുത്ത നിറത്തിലുള്ള ചുരുണ്ട മുടിയുമായി തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണമാണ് ദക്ഷിണാഫ്രിക്കൻ ലുക്കിൽ ഈ എഐ വീഡിയോയിൽ കാണാൻ കഴിയുന്നത്. അമേരിക്കൻ കോർപ്പറേറ്റ് ശൈലിയിൽ സ്യൂട്ടും ടൈയും ധരിച്ച് സ്റ്റൈലിഷ് ഹെയർസ്റ്റൈലിൽ എത്തുന്ന മോഹൻലാൽ ഒരു ഹോളിവുഡ് ബിസിനസ് മാഗ്നറ്റിനെ ഓർമ്മിപ്പിക്കുന്നു.

Also Read: പാംപേഴ്സും സിറിലാക്കും റെഡി; പക്ഷെ പ്ലാൻ പൊളിഞ്ഞു! വൈറലായി കുരുന്നുകളുടെ ട്രിപ്പ് പ്ലാനിംഗ്

ഓസ്‌ട്രേലിയൻ ഔട്ട്‌ബാക്ക് സ്റ്റൈലിൽ കൗബോയ് തൊപ്പിയും വേഷവുമണിഞ്ഞ ലാലേട്ടൻ ഒരു പക്കാ അഡ്വഞ്ചർ ഹീറോ ലുക്കിലാണ്.ഫ്രഞ്ച് ഫാഷന്റെ ആഭിജാത്യം വിളിച്ചോതുന്ന സ്കാർഫും കോട്ടും ധരിച്ച് പാരീസിലെ തെരുവുകളിൽ നിൽക്കുന്ന ലാലേട്ടൻ വല്ലാത്തൊരു പ്രൗഢി നൽകുന്നു.

ജർമ്മൻ ശൈലിയിലുള്ള വിന്റർ വസ്ത്രങ്ങളും പ്രത്യേക ഹെയർസ്റ്റൈലുമായി തികച്ചും ഒരു യൂറോപ്യൻ വംശജനെപ്പോലെ മോഹൻലാൽ മാറുന്നു. ഒടുവിൽ നമ്മുടെ സ്വന്തം ഇന്ത്യ! കട്ടി മീശയും താടിയുമായി തനി നാടൻ ലുക്കിൽ, നമ്മൾ നെഞ്ചിലേറ്റിയ ആ പഴയ സിംഹത്തിന്റെ ഗാംഭീര്യത്തോടെ ലാലേട്ടൻ നിൽക്കുമ്പോൾ അതിനാണ് ഏറ്റവും കൂടുതൽ മാർക്ക്.

Read More: സാധനങ്ങൾ കുതിരപ്പുറത്ത് എത്തും; വൈറലായൊരു ബ്ലിങ്കിറ്റ് ഡെലിവറി; വീഡിയോ

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: