Latest News

‘വിജയ് മല്യ രാജ്യം വിട്ടത് കാര്‍മേഘം മൂടിയ ഒരു രാത്രി’; മോദിയുടെ ‘മേഘ സിദ്ധാന്തം’ ട്രോളി സോഷ്യല്‍ മീഡിയ

പാക്കിസ്ഥാനിലേക്ക് പോയ വിമാനത്തിന്റെ പൈലറ്റ് താനായിരുന്നെന്ന് മോദി അടുത്ത പടിയായി പറയുമെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്

നരേന്ദ്രമോദി Trolls, ട്രോളുകള്‍ Indian Air Force, വ്യോമസേന Pakistan, പാക്കിസ്ഥാന്‍ ie malayalam ഐഇ മലയാളം

ബാലാകോട്ട് വ്യോമാക്രമണം നടത്താൻ സൈനിക ഉദ്യോഗസ്ഥര്‍ക്ക് താന്‍ ഉപദേശം നല്‍കിയെന്ന് പറഞ്ഞ പ്രധാനമന്ത്രിക്ക് സോഷ്യൽ മീഡിയയില്‍ വ്യാപക പരിഹാസം. മോശം കാലാവസ്ഥ കാരണം ഓപ്പറേഷന്‍ നടത്താന്‍ കഴിയുമോയെന്ന് വിദഗ്ധര്‍ ശങ്കിച്ച് നിന്ന സമയം താനാണ് ആക്രമണം നടത്താന്‍ ഉപദേശം നല്‍കിയതെന്ന് ദേശീയ സാങ്കേതിക ദിനത്തില്‍ മോദി നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തില്‍ പറയുന്നു.

മോശം കാലാവസ്ഥയില്‍ പാക്കിസ്ഥാന്റെ റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്കും മഴയ്ക്കും കഴിയുമെന്ന് താനാണ് പറഞ്ഞ് കൊടുത്തത് എന്നാണ് മോദി അഭിമുഖത്തില്‍ പറഞ്ഞത്. മോദിയുടെ ഈ അശാസ്ത്രീയമായ പ്രസ്താവന സോഷ്യൽ മീഡിയയില്‍ പരിഹാസത്തിന് കാരണമായിട്ടുണ്ട്. റഡാറുകള്‍ക്ക് മേഘങ്ങള്‍ക്കിടയിലൂടെ വസ്തുക്കളെ തിരിച്ചറിയാന്‍ കഴിയുമെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് മോദിക്കെതിരെ പരിഹാസം ഉയരുന്നത്.

താനായിരുന്നു ആ വിമാനത്തിലെ പൈലറ്റെന്ന് മോദി അടുത്ത പടിയായി പറയുമെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. രാത്രി കാലങ്ങളില്‍ സൂര്യന്‍ തണുത്തിട്ടായിരിക്കുമെന്ന് പറഞ്ഞ് മോദി ഐഎസ്ആര്‍ഒയോടെ സൂര്യനിലേക്ക് ആളെ അയക്കാന്‍ നിര്‍ദേശിക്കുമെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. മറ്റൊരാളുടെ ട്വീറ്റ് ഇങ്ങനെ, ‘ചാന്ദ്ര ദൗത്യത്തിന് ഐഎസ്ആര്‍ഒ സംശയിച്ച് നില്‍ക്കുകയായിരുന്നു. വിഗ്ധര്‍ സംശയാകുലരായിരുന്നു. പൂര്‍ണ ചന്ദ്രന്‍ ഉദിക്കുന്ന ദിവസം ദൗത്യം നടത്താന്‍ ഞാനാണ് അവരോട് പറഞ്ഞത്. അതാകുമ്പോള്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ കൂടുതല്‍ സ്ഥലമുണ്ടാകും-മോദി,’ മോദിയെ പരിഹസിച്ച് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.

മറ്റ് ചിലര്‍ മോദിയുടെ പരാമര്‍ശവും നീരവ് മോദിയുടേയും വിജയ് മല്യയുടേയും മെഹുല്‍ ചോസ്കിയുടേയും ഒളിച്ചോട്ടവും ചേര്‍ത്ത് ട്രോളുകള്‍ ഉണ്ടാക്കി. മൂവരും ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ടത് മഴയും കാര്‍മേഘവും മൂടിയ രാത്രിയിലായിരുന്നെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു.

റഡാറുകളുടെ പ്രവര്‍ത്തനം എങ്ങനെയെന്നത് സംബന്ധിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് അറിവില്ലെന്ന് സോഷ്യൽ മീഡിയയില്‍ വിമർശനം ഉയര്‍ന്നു. മോദിയുടെ വാക്കുകള്‍ നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. വ്യോമസേനയെ അവഹേളിക്കുന്ന പ്രസ്താവന ദേശവിരുദ്ധമാണെന്നും ഇത്തരമൊരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരരുതെന്നും അദ്ദേഹം പറഞ്ഞു.

കാര്‍മേഘമുളള രാത്രി പാക് റഡാറുകള്‍ക്ക് ഇന്ത്യന്‍ വിമാനങ്ങള്‍ കണ്ടെത്താനാവില്ലെന്ന് താന്‍ വിദഗ്ധരോട് പറഞ്ഞതായാണ് മോദി വെളിപ്പെടുത്തിയത്. എന്നാല്‍ റഡാറുകള്‍ക്ക് വസ്തുക്കളെ തിരിച്ചറിയാന്‍ മേഘങ്ങള്‍ തടസമല്ലെന്നാണ് വസ്തുത.

PM Modi Interview to Indian Express: നരേന്ദ്ര മോദിയുമായി അഭിമുഖം

‘എനിക്ക് ശാസ്ത്രമൊന്നും അറിയില്ല. രാത്രി 9.30 ഓടെ ഞാന്‍ വ്യോമാക്രമണത്തിനുളള കാര്യങ്ങള്‍ അവലോകനം ചെയ്തു. 12 മണിയോടെ വീണ്ടും പരിശോധിച്ചു. കാലാവസ്ഥ പെട്ടെന്ന് മോശമായത് ആയിരുന്നു ഞങ്ങള്‍ക്ക് മുമ്പിലുണ്ടായിരുന്ന പ്രശ്നം. അന്ന് ഒരുപാട് മഴ പെയ്തത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. എന്നെ ചീത്ത പറയുന്ന പണ്ഡിതന്മാരൊന്നും ഇത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല (ചിരിച്ച് കൊണ്ട് മോദി പറയുന്നു). ഈ കാലാവസ്ഥയില്‍ എന്തു ചെയ്യും എന്നാണ് ഞങ്ങള്‍ അപ്പോള്‍ ചിന്തിച്ചത്. മേഘങ്ങളുണ്ട്, മഴയുമുണ്ട്. മറ്റൊരു ദിവസം ആക്രമണം നടത്താമെന്നാണ് വിദഗ്‌ധര്‍ പറഞ്ഞത്,’ മോദി പറയുന്നു. വ്യോമസേന ഉന്നതന്റെ നിര്‍ദേശം മറികടന്നുവെന്നാണ് മോദി ഈ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ബാലാകോട്ട് ആക്രമണം മോദിയുടെ നിക്ഷിപ്ത താത്പര്യത്തില്‍ നിന്നും ഉണ്ടായതാണ്. അദ്ദേഹത്തിന്റെ തെറ്റായ തീരുമാനത്തെ തിരുത്താന്‍ കാബിനറ്റിലോ ഭരണതലത്തിലോ ആളുകളുണ്ടായില്ലെന്നത് അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

‘എന്റെ മനസില്‍ അപ്പോള്‍ രണ്ട് കാര്യങ്ങളാണ് ആശങ്കപ്പെടുത്തിയത്. ഒന്ന് ഇതിന്റെ രഹസ്യസ്വഭാവം, മറ്റൊന്ന് എനിക്ക് ഈ ശാസ്ത്രമൊന്നും അറിയില്ല എന്ന കാര്യവും. പക്ഷെ ഞാന്‍ ചിന്തിച്ചത് മറ്റൊന്നാണ്. അന്ന് മേഘങ്ങളും മഴയും ഉണ്ടായിരുന്നു. അതുകൊണ്ട് നമുക്ക് റഡാറില്‍ നിന്നും രക്ഷപ്പെടാമെന്നാണ് ഞാന്‍ ചിന്തിച്ചത്. എല്ലാവരും ആശയക്കുഴപ്പത്തില്‍ ആയിരുന്ന സമയം ഞാന്‍ പറഞ്ഞു…മേഘങ്ങളുണ്ട്, ഓപ്പറേഷനുമായി മുന്നോട്ട് പോകൂ, അങ്ങനെ അവര്‍ ആരംഭിച്ചു,’ മോദി പറയുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Modis cloud theory about balakot airstrikes trolled online

Next Story
പാറക്കെട്ടിന് മുകളിലേക്ക് കയറുന്ന കരടിയുടെ തലയ്ക്ക് കല്ലെറിഞ്ഞ് താഴെയിട്ടു; ഹൃദയഭേദക കാഴ്ച്ച വൈറല്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express