scorecardresearch

പൈലറ്റിനെ വിട്ടയച്ചതിന്റെ ക്രെഡിറ്റ് ഇമ്രാന്‍ ഖാനോ മോദിക്കോ? സോഷ്യല്‍ ലോകത്ത് പിടിവലി

സമാധാനം പുലര്‍ത്താനുളള അയല്‍രാജ്യത്തിന്റെ ശ്രമവും അഭിനന്ദനീയമായ നീക്കവുമാണ് ഇതിലൂടെ വ്യക്തമായതെന്ന് ചിലര്‍ വാദിച്ചപ്പോള്‍ മോദിയുടെ നയതന്ത്ര വിജയമാണ് ഇതെന്നാണ് എതിര്‍വാദം

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​ന്ത്യ​ൻ പൈ​ല​റ്റ് വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ വെ​ള്ളി​യാ​ഴ്ച വി​ട്ടയ​യ്ക്കു​മെ​ന്നാണ് പാക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ വ്യക്തമാക്കിയത്. പാ​ക്കി​സ്ഥാ​ൻ പാ​ർ​ല​മെ​ന്‍റി​ലാ​ണ് ഇ​മ്രാ​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

നേ​ര​ത്തെ അ​തി​ർ​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ മെ​ച്ച​പ്പെ​ട്ടാ​ൽ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ വി​ട്ട​യ​യ്ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നു പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ്മൂ​ദ് ഖു​റേ​ഷി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അഭിനന്ദൻ വർധമാനെ വിട്ടയയ്ക്കുമെന്ന് ഇമ്രാൻ പ്രഖ്യാപിച്ചത്.

അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ന്‍റെ കാ​ര്യ​ത്തി​ൽ യാ​തൊ​രു ഉ​പാ​ധി​ക്കും ത​യാ​റ​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ ജ​നീ​വ ഉ​ട​ന്പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ട്ട​യ​ക്ക​ണം. അ​ഭി​ന​ന്ദ​നെ ക​സ്റ്റ​ഡി​യി​ൽ വ​യ്ക്കു​ന്ന​ത് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ഉ​ട​ന്പ​ടി​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും എ​ത്ര​യും വേ​ഗം അ​ദ്ദേ​ഹ​ത്തെ വി​ട്ട​യയ്ക്ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അതേസമയം അഭിനന്ദിനെ വിട്ടയക്കാമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിയതോടെ ഇതിന്റെ ക്രെഡിറ്റിനായി സോഷ്യല്‍മീഡിയയില്‍ വാഗ്വാദം കൊഴുത്തു. സമാധാനം പുലര്‍ത്താനുളള അയല്‍രാജ്യത്തിന്റെ ശ്രമവും അഭിനന്ദനീയമായ നീക്കവുമാണ് ഇതിലൂടെ വ്യക്തമായതെന്ന് ചിലര്‍ വാദിച്ചപ്പോള്‍ മോദിയുടെ നയതന്ത്ര വിജയമാണ് ഇതെന്നാണ് എതിര്‍വാദം. അതേസമയം മോദി പാക്കിസ്ഥാനുമായി യാതൊരു വിധത്തിലും ചര്‍ച്ച നടത്താതെയും നയതന്ത്ര നീക്കത്തിന് ശ്രമം നടത്താതെയുമാണ് ഇമ്രാന്‍ ഖാന്‍ പൈലറ്റിനെ വിടാന്‍ തയ്യാറായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം മോദി സര്‍ക്കാരിന്റെ ശക്തിയാണ് ഇതിലൂടെ വെളിവായതെന്നാണ് മഹാരാഷ്ട്ര ബിജെപി ജനറല്‍ സെക്രട്ടറി അതുല്‍ ഭത്കാല്‍ക്കര്‍ പറയുന്നത്. നേതൃത്വം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവാതെ വന്നപ്പോള്‍ പാക്കിസ്ഥാന്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതരായെന്നാണ് അദ്ദേഹത്തിന്റെ വാദം.

എന്നാല്‍ അഭിനന്ദൻ വർധമാനെ വിട്ടയക്കാനുള്ള പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാ​ന്റെ തീരുമാനത്തെ ​ പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്​തി പ്രശംസിച്ചു. പാക്​ പ്രധാനമന്ത്രി ഇന്ന്​ കാണിച്ചത്​ യഥാർഥ രാജ്യതന്ത്രജ്ഞതയാണെന്ന്​ മെഹബൂബ മുഫ്​തി ട്വീറ്റ്​ ചെയ്​തു. ജമ്മുകശ്​മീർ ജനത സങ്കൽപിക്കാൻ കഴിയാത്ത വിധത്തിലുള്ള സമ്മർദത്തിലാണ്​ ജീവിക്കുന്നത്​. എത്ര കാലം ഈ സമ്മർദത്തെ സഹിക്കാൻ പറ്റുമെന്നും നിലവിലെ സംഘർഷ സാഹചര്യത്തിൽ ഇളവു വരുത്താനുള്ള നടപടികൾ നമ്മുടെ രാഷ്​ട്രീയ നേതൃത്വം സ്വീകരിക്കണമെന്നും അവർ ട്വീറ്റ്​ ചെയ്​തു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Modi or imran who gets credit for pilots release

Best of Express