മനോഹരമായ ചിത്രങ്ങളെടുക്കാം എന്ന പ്രതീക്ഷയിലാണ് ഫിറ്റ്നസ് മോഡൽ മിഷേല ലെവിൻ ബഹമാസിലെ പിഗ് ഐലൻഡിൽ എത്തിയത്. പക്ഷേ സംഗതി പാളിപ്പോയി. പന്നികൾക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാൻ ശ്രമിച്ച മിഷേല അവയുടെ ആക്രമണത്തിൽനിന്നും ഒരുവിധത്തിലാണ് രക്ഷപ്പെട്ടത്.

Read: ആപ്പിളിനു പകരം യുവാവ് കരടിക്കൂട്ടിലേക്ക് വലിച്ചെറിഞ്ഞത് ഐഫോൺ

വെനസ്വലയിൽനിന്നുളള മോഡലാണ് 32 കാരിയായ മിഷേല. പിഗ് ഐലൻഡിൽ എത്തിയ മിഷേല ബിക്കിനി ധരിച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്. ഇതിനിടയിൽ പന്നികളിൽ ഒരെണ്ണം മിഷേലയെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ മിഷേല തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതെന്നെ കടിച്ചുവെന്ന് സ്പാനിഷിൽ മിഷേല പറയുന്നത് വീഡിയോയിൽ കേൾക്കാം. വീഡിയോ 5.7 മില്യൻ പേരാണ് കണ്ടിരിക്കുന്നത്.

View this post on Instagram

A post shared by Michelle Lewin (@michelle_lewin) on

പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ മിഷേല സുഖം പ്രാപിച്ചു വരികയാണെന്ന് ഭർത്താവ് ജിമ്മി പറഞ്ഞതായി യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പന്നികൾക്കൊപ്പം കളിക്കാൻ ഇനിയൊരിക്കലും അവൾ ആഗ്രഹിക്കുന്നില്ലെന്നും ഭർത്താവ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook