Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

‘സൂക്ഷിക്കുക’, മൊബൈൽ ഇങ്ങനെയും പൊട്ടിത്തെറിക്കും; വീഡിയോ

മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്

മൊബൈൽ ഫോണുകൾ ഭക്ഷണം പോലെ മനുഷ്യരുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞിട്ടുണ്ട്. ദിവസേന ഒരു രണ്ടു മണിക്കൂറെങ്കിലും മൊബൈൽ ഫോണിൽ ചിലവഴിക്കാത്ത ആളുകളെ ഇപ്പോൾ കാണാൻ സാധിക്കില്ല. അത്രത്തോളമാണ് മൊബൈൽ ഫോണുകൾ ഓരോരുത്തരുടെയും ജീവിതത്തെ സ്വാധീനിച്ചിരിക്കുന്നത്. എന്നാൽ ശ്രദ്ധിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഇവ അപകടകാരികളുമാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

മൊബൈൽ ഫോണുകൾ ചാർജിൽ ഇട്ട് ഉപയോഗിക്കരുതെന്ന് എല്ലാവർക്കും അറിയുന്നതാണ്. കാരണം അമിതമായി ഫോൺ ബാറ്ററി ചൂടാവുകയും പൊട്ടിത്തെറിക്കുകയും ചെയ്യും. അത്തരത്തിൽ മൊബൈൽ പൊട്ടിത്തെറിച്ചു ആളുകൾക്ക് പരുക്കേറ്റതിന്റെ നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ അതിൽ നിന്നും വ്യത്യസ്തമാണ്.

ഫോൺ സർവീസ് ചെയ്യുന്നതിനായി തുറക്കുമ്പോഴാണ് ഇവിടെ ബാറ്ററി പൊട്ടിത്തെറിക്കുന്നത്. ഫോൺ കടയിലെ ജീവനക്കാരൻ ഉടമയുടെ മുന്നിൽ വച്ചു ഫോൺ തുറക്കാനായി ശ്രമം നടത്തുമ്പോഴാണ് കയ്യിലിരിക്കുന്ന ഫോൺ പൊട്ടിത്തെറിക്കുന്നത്. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തീ ഉയരുന്നതും അത് കണ്ട് ജീവനക്കാരനും കടയിൽ ഉള്ളവരും പേടിച്ചു മാറുന്നതും വീഡിയോയിൽ കാണാം.

Read Also: മോദിയെ ‘പെർഫെക്റ്റ് ഓക്കെ’ പഠിപ്പിച്ച് പിണറായി; വൈറലായി മിമിക്സ് വീഡിയോ

ഫോൺ റിപ്പയർ ചെയ്യുന്ന ജീവനക്കാരന്റെ പരിചയമില്ലായ്മയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. മൊബൈൽ ഫോൺ സർവീസ് ചെയ്യാൻ അംഗീകൃത സർവീസ് സെന്ററുകളിൽ തന്നെ നൽകണമെന്നും ചിലർ വീഡിയോയിൽ കമന്റ് ചെയ്യുന്നുണ്ട്.

ഫോണുകൾ അപകടകാരികളാണെന്ന് ഒന്നുകൂടെ തെളിയിക്കുന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ. കുത്തിയിട്ട ഫോണുകൾ മാത്രമല്ല ബാറ്ററി തകരാറിലായ ഫോണുകളെയും സൂക്ഷിക്കണം. ബാറ്ററികൾ വീർക്കുകയും മറ്റും ചെയ്യുന്ന അവസരത്തിൽ വൈകാതെ തന്നെ ബാറ്ററി മാറുന്നതാണ് സുരക്ഷിതം. അല്ലാത്തപക്ഷം ഇത്തരത്തിൽ പൊട്ടിത്തെറിച്ചു ആ ഫോൺ എന്നെന്നേക്കുമായി നഷ്ടമാകും.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Mobile phone blasting while repairing video

Next Story
ലോഡ് വാരിസായി ജഗതി, കെബേണായി ടിജി രവി; മലയാളികളുടെ ‘ഗെയിം ഓഫ് ത്രോൺസ്’ ഇങ്ങനെGame of Thrones, Game of Thrones malayalam, Game of Thrones malayalam trolls, GOT, ഗെയിം ഓഫ് ത്രോണ്‍സ്, എച്ച്ബിഒ, HBO
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express