/indian-express-malayalam/media/media_files/uploads/2019/07/MK-Muneer-Anil-Akkare.jpg)
നിയമസഭയില്‍ സാമാജികര്‍ തമ്മില്‍ പരസ്പരം കളിയാക്കുന്നതും സൗഹൃദം പങ്കുവയ്ക്കുന്നതും പലപ്പോഴായി മാധ്യമങ്ങളിലൂടെ നാം കാണാറുണ്ട്. വിവിധ വിഷയങ്ങളില്‍ ഏറ്റുമുട്ടാറുള്ള എംഎല്‍എമാര്‍ നിയമസഭയ്ക്കുള്ളില്‍ ചിരിച്ചും കളിച്ചും ഇരിക്കുന്നതും കാണാറുണ്ട്. നിയമസഭയിലും മറ്റും ചൂടേറിയ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സാമാജികര്‍ക്കുള്ളില്‍ കലാവാസനയും ഉണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മന്ത്രി ജി.സുധാകരന്‍ കവിത രചിക്കുന്നതും ആലപിക്കുന്നതും അത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വിഷമാണ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത് മുന്‍ മന്ത്രിയും ലീഗില്‍ നിന്നുള്ള ഇപ്പോഴത്തെ നിയമസഭാ സാമാജികനുമായ ഡോ.എം.കെ.മുനീറിന്റെ ചിത്രരചനയാണ്. മുനീര്‍ വരച്ചതാകട്ടെ മറ്റൊരു സാമാജികനെ. കോണ്‍ഗ്രസ് എംഎല്‍എയായ അനില്‍ അക്കരയുടെ ചിത്രമാണ് മുനീര്‍ വരച്ചിരിക്കുന്നത്. ഈ ചിത്രം ഫെയ്സ്ബുക്കില്‍ അനില്‍ അക്കര എംഎല്‍എ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലോക്കല്‍ ഫണ്ട് അക്കൗണ്ട് കമ്മിറ്റി മീറ്റിങ്ങിനിടെ വരച്ചു സമ്മാനിച്ചതാണ് ഈ ചിത്രമെന്ന് അനില്‍ അക്കര എംഎല്‍എ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. മീറ്റിങ്ങില്‍ ഇതാണല്ലേ എംഎല്‍എമാരുടെ പരിപാടി എന്ന് തുടങ്ങി രസകരമായ കമന്റുകളാണ് ഈ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് എം.കെ.മുനീര്‍. തൃശൂരിലെ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നാണ് അനില്‍ അക്കര നിയമസഭയില്‍ എത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us