ഒരു വർഷം മുൻപാണ് ഗൃഹലക്ഷ്മിയുടെ മുലയൂട്ടൽ മുഖചിത്രം കേരളത്തിൽ വിവാദം സൃഷ്ടിക്കുകയും ദേശീയ തലത്തിലുൾപ്പെടെ ചർച്ചയാകുകയും ചെയ്തത്. ഇപ്പോളിതാ മറ്റൊരു മുലയൂട്ടൽ ചിത്രം സോഷ്യൽ മീഡിയയിൽ നിറയുന്നു. മിസോറാമിലെ ഒരു വോളിബോൾ താരം കളിക്കിടെ കളിക്കളത്തിലിരുന്ന് തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രമാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്.
Read More: മാന്‍കുഞ്ഞിന് അമ്മയായി മുലയൂട്ടി ‘ബിഷ്ണോയ്’ യുവതി; കണ്ണീരണിഞ്ഞ് സോഷ്യല്‍ ലോകം
നിങ്ലൂൺ ഹംഗൽ എന്ന സ്വതന്ത്ര മാധ്യമപ്രവർത്തകയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ടുയിക്കം വോളിബോൾ ടീമിലെ കളിക്കാരിയായ ലാൽവെന്റ്ലുവാംഗി ഏഴുമാസം പ്രായമുള്ള കുഞ്ഞിനൊപ്പം ടീം അംഗങ്ങളുടെ ക്യാമ്പിലെത്തി. ഒരു ഗെയിമിനിടയിൽ, ലാൽവെൻലുവാംഗി തന്റെ കുഞ്ഞിനെ മുലയൂട്ടുന്നതിനായി ഒരു ചെറിയ ഇടവേള എടുക്കുകയായിരുന്നു.
Read More: കളിക്കിടെ കുഞ്ഞിനെ മുലയൂട്ടി ഹോക്കി താരം; മാതൃത്വത്തിന് സല്യൂട്ട് അടിച്ച് സോഷ്യല്‍ മീഡിയ
ഒരു കായിക വനിതയുടെയും മാതൃത്വത്തിന്റെയും ഇരട്ട ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് സധൈര്യം മുന്നോട്ട് വന്ന താരത്തിന്റെ അർപ്പണബോധത്തെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ. ഈ ചിത്രം കണ്ട് സംസ്ഥാന കായിക മന്ത്രി അവർക്ക് പതിനായിരം രൂപ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
Read More: കുനിയുമ്പോള്‍ മാറത്ത് കൈവച്ചില്ലെങ്കില്‍ കുലസ്ത്രീയല്ലെന്നു പറയുന്ന നാടാണ് നമ്മുടേത്: ജിലു ജോസഫ്
മുൻപൊരിക്കൽ ഹോക്കി മത്സരത്തിന്റെ ഇടവേളയ്ക്കിടെ കുഞ്ഞിനെ മുലയൂട്ടുന്ന താരത്തിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സേറാ സ്മാള്‍ എന്ന ഹോക്കി താരമാണ് കളിക്കിടെയുള്ള ഇടവേളയ്ക്കിടെ കുഞ്ഞിന് മുലയൂട്ടിയത്. എട്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന് പാല് നല്കുന്ന സേറയുടെ ചിത്രം അമ്മയാണ് ക്യാമറയില്‍ പകര്‍ത്തിയത്. മില്‍ക്കി വേ ലാക്റ്റേഷന്‍ സര്‍വീസ് എന്ന പേജിലൂടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
”കളിയ്ക്കിടെ എനിക്ക് മുല ചുരത്തണമെന്ന് തോന്നി. ഇടവേള സമയത്ത് ഞാനെന്റെ എട്ട് ആഴ്ച പ്രായമുള്ള കുട്ടിയെ മുലയൂട്ടി. അമ്മയാവുകയെന്നത് മനോഹരമാണ്. എന്റെ കുട്ടിയുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും എനിക്ക് ഇഷ്ടമുള്ളത് ചെയ്യുകയും ചെയ്യുന്നത് എനിക്ക് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്. എന്റെ ശരീരത്തെ ഞാന്‍ ഏറ്റവും കൂടുതല്‍ അഭിനന്ദിച്ചത് ഇന്നാണ്,” എന്നാണ് സേറ അന്ന് ചിത്രത്തോടൊപ്പം കുറിച്ച വാക്കുകൾ.