ഹൈദരബാദ് കപ്പടിക്കും; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഐപിഎൽ പ്രവചനം

2020 ഒരു മോശം വർഷമായിരിക്കുമെന്ന് ജനുവരിയിൽ മിതുൽ ട്വീറ്റ് ചെയ്‌തിരുന്നു. ഇതും ഇപ്പോൾ ചർച്ചയായിട്ടുണ്ട്

ക്രിക്കറ്റ് ആരാധകർ വലിയ ആവേശത്തിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലെെമാക്‌സിലെത്തിയിരിക്കുന്നു. ഇത്തവണ ആര് കിരീടം ചൂടുമെന്നറിയാൻ ദിവസങ്ങൾ മാത്രം. പലയിടത്തും ക്രിക്കറ്റ് ആരാധകർ ചൂടേറിയ ചർച്ചകളിലും പ്രവചനങ്ങളിലുമാണ്. തങ്ങളുടെ ഇഷ്‌ട ടീമുകൾ തന്നെ കപ്പടിക്കുമെന്ന് ഒരു വിഭാഗം വാദിക്കുന്നു. മറുവശത്ത് പ്രവചനങ്ങൾ പല തരത്തിലാണ്. അതിലൊരു വ്യത്യസ്‌ത പ്രവചനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

ക്രിക്കറ്റ് ആരാധകനായ മിതുൽ എന്ന യുവാവിന്റെ പ്രവചനമാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.

സൺറെെസേഴ്‌സ് ഹെെദരബാദ് ഇത്തവണ കപ്പടിക്കുമെന്ന് മിതുൽ പ്രവചിച്ചിരുന്നു. ജൂലെെ 20 നാണ് ഐപിഎൽ പ്രവചനം മിതുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. അതായത് ഇത്തവണ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നതിനു ഏകദേശം മൂന്ന് മാസം മുൻപേ മിതുൽ ഇത് പ്രവചിച്ചിരിക്കുന്നു.

Read Also: Women’s T20 Challenge: തീ പാറുന്ന പോരാട്ടങ്ങളുമായി പെൺപുലികളും; ആദ്യ മത്സരം ഇന്ന്

‘കോഹ്‌ലി ഇത്തവണ ശരാശരി പ്രകടനമേ പുറത്തെടുക്കൂ, മുൻ ചാംപ്യൻമാർ കൂടിയായ ചെന്നെെ സൂപ്പർ കിങ്‌സ് ഇത്തവണ പ്ലേ ഓഫിൽ കയറില്ല, രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന ടീമാകും, കിങ്‌സ് ഇലവൻ പഞ്ചാബ് പ്ലേ ഓഫിൽ കയറില്ല, ഡൽഹിക്കും മുംബെെയ്‌ക്കുമൊപ്പം ബാംഗ്ലൂർ പ്ലേ ഓഫിൽ പ്രവേശിക്കും..,’ തുടങ്ങിയവയെല്ലാമാണ് മറ്റ് പ്രവചനങ്ങൾ. ഐപിഎൽ പ്ലേ ഓഫിലേക്ക് എത്തിയപ്പോൾ മിതുൽ നടത്തിയ പ്രവചനങ്ങളെല്ലാം അച്ചട്ടായി.

മികച്ച ബാറ്റ്‌സ്‌മാനും ഐപിഎല്ലിൽ മികച്ച ഇന്നിങ്‌സുകൾ ഉള്ള താരവുമായ കോഹ്‌ലി ഇത്തവണ ശരാശരി പ്രകടനത്തിൽ ഒതുങ്ങി, കരുത്തരായ ചെന്നെെ സൂപ്പർ കിങ്‌സ് ഐപിഎൽ ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായി, ഒരു സമയത്ത് പ്ലേ ഓഫിൽ കയറിയേക്കുമെന്ന് തോന്നിയ രാജസ്ഥാൻ റോയൽസ് അവസാന സ്ഥാനക്കാരായി, തുടർച്ചയായി ജയങ്ങൾ സ്വന്തമാക്കി പ്ലേ ഓഫിലേക്ക് കയറുമെന്ന് എല്ലാവരും കരുതിയ കിങ്‌സ് ഇലവൻ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി, മുംബെെ ഇന്ത്യൻസിനും ഡൽഹി ക്യാപിറ്റൽസിനും പിന്നാലെ ആർസിബി പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമുമായി. ഹെെദരബാദ് ഇത്തവണ കപ്പ് നേടുമെന്ന മിതുലിന്റെ പ്രവചനം സത്യമാകുമോ എന്നാണ് ഇനി എല്ലാവർക്കും അറിയേണ്ടത്. പ്ലേ ഓഫിൽ പോലും കയറാതെ പുറത്താകുമെന്ന സ്ഥിതിയിൽ നിന്നാണ് സൺറെെസേഴ്‌സ് ഹെെദരബാദ് ഇത്തവണ പ്ലേ ഓഫിലേക്ക് പ്രവേശിച്ചത് എന്നതും എല്ലാവരെയും ഞെട്ടിച്ച സംഭവമാണ്.

ഇന്നലെ മുംബെെ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിൽ സൺറെെസേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താകുമായിരുന്നു. മത്സരത്തിനു മുൻപ് നടൻ മഹേഷ് ബാബു മിതുലിന്റെ ട്വീറ്റിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു. മിതുൽ പ്രവചിച്ചതുപോലെ ഹെെദരബാദ് കപ്പെടുക്കില്ലെന്നും മുംബെെയോട് തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്താകുമെന്നുമായിരുന്നു മഹേഷ് ബാബു പരോക്ഷമായി വെല്ലുവിളിച്ചത്. എന്നാൽ, മുംബെെയെ പത്ത് വിക്കറ്റിന് തോൽപ്പിച്ച് ഹെെദരബാദ് പ്ലേ ഓഫ് ഉറപ്പിച്ചു.

2020 ഒരു മോശം വർഷമായിരിക്കുമെന്ന് ജനുവരിയിൽ മിതുൽ ട്വീറ്റ് ചെയ്‌തിരുന്നു. ഇതും ഇപ്പോൾ ചർച്ചയായിട്ടുണ്ട്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Mitul ipl prediction sun risers hyderabad ipl 2020 social media trends

Next Story
അയൽവാസിയുടെ കല്യാണം മുടക്കി; കാർത്തിക്കിന്റെ ദൃഷ്ടിദോഷം മാറിKarthik Shankar, Drishti, youtube channel, web series, comedy series, iemalayalam,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com