/indian-express-malayalam/media/media_files/uploads/2022/01/marakkar.jpg)
വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു 'മരക്കാർ: അറബിക്കടലിന്റെ സിംഹം'. മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം, ഒരിടവേളയ്ക്ക് ശേഷം മോഹൻലാലും പ്രിയദർശനും ഒരുമിക്കുന്ന പിരീഡ് ചിത്രം, മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ ചിത്രം എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം ചിത്രത്തിനായുള്ള കാത്തിരിപ്പിന് ആവേശം പകർന്ന കാര്യങ്ങളായിരുന്നു. എന്നാൽ, ചിത്രം റിലീസിനെത്തിയതോടെ ഏറെ വിമർശനങ്ങളാണ് മരക്കാറിന് ഏറ്റുവാങ്ങേണ്ടി വന്നത്.
ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന ചിത്രത്തിന്റെ രംഗസജ്ജീകരണങ്ങളും ഭാഷയുമൊന്നും ചരിത്രത്തോട് നീതി പുലർത്തുന്നില്ല എന്നതായിരുന്നു മരക്കാറിനെതിരെ പ്രധാനമായും ഉയർന്ന വിമർശനം. ഇപ്പോഴിതാ, മരക്കാറിലെ 81 തെറ്റുകൾ ചൂണ്ടി കാണിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
Of all the many weird things in #Marakkar it is this guy with the collared shirt that intrigued me the most. Seems to be wearing Peter England. FYI, the last Marakkar died in 1600. pic.twitter.com/zJXmJNwImf
— Nandagopal Rajan (@nandu79) December 17, 2021
സീനുകളുടെ തുടർച്ചയിലും ഗ്രാഫിക്സിലും വന്ന തെറ്റുകളെ സൂക്ഷ്മമായി തന്നെ നിരീക്ഷിക്കുകയാണ് വീഡിയോയിൽ. 1921ൽ കണ്ടുപിടിച്ച ബി സി ജി വാക്സിൻ എങ്ങനെയാണ് 16-ാം നൂറ്റാണ്ടിലെ നാട്ടുവാഴിയ്ക്ക് ലഭിച്ചത്?, ചെറുപ്പത്തിൽ ഇടകയ്യനായ കുഞ്ഞാലി വലുതായപ്പോൾ എങ്ങനെ വലങ്കയ്യനായി മാറി? 16-ാം നൂറ്റാണ്ടിലെങ്ങനെ കോളറുള്ള പീറ്റര്‍ ഇംഗ്ലണ്ട് ഷര്‍ട്ട് വന്നു? എന്നിങ്ങനെ പോവുന്നു സോഷ്യൽ മീഡിയുടെ ചോദ്യങ്ങൾ. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രത്തിലാണ് ഇത്തരം അശ്രദ്ധകൾ എന്നും സോഷ്യൽ മീഡിയ ചൂണ്ടി കാണിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.