scorecardresearch

H2O എന്തെന്ന ചോദ്യത്തിന് മിസ് വേൾഡ് ബംഗ്ലാദേശ് മത്സരാർത്ഥിയുടെ ഉത്തരം കേട്ട് അമ്പരന്ന് ജഡ്ജ്

മത്സരാർത്ഥിക്ക് ഉത്തരം അറിയില്ലെന്ന് മനസ്സിലാക്കിയ ജഡ്ജ് H2O എന്നാൽ വെളളമാണെന്ന് പറഞ്ഞുകൊടുത്തു. ഇതിനു മറുപടിയായി സുന്ദരി പറഞ്ഞത് കേട്ടാണ് ജഡ്ജും കാണികളും അമ്പരന്നത്

മത്സരാർത്ഥിക്ക് ഉത്തരം അറിയില്ലെന്ന് മനസ്സിലാക്കിയ ജഡ്ജ് H2O എന്നാൽ വെളളമാണെന്ന് പറഞ്ഞുകൊടുത്തു. ഇതിനു മറുപടിയായി സുന്ദരി പറഞ്ഞത് കേട്ടാണ് ജഡ്ജും കാണികളും അമ്പരന്നത്

author-image
WebDesk
New Update
H2O എന്തെന്ന ചോദ്യത്തിന് മിസ് വേൾഡ് ബംഗ്ലാദേശ് മത്സരാർത്ഥിയുടെ ഉത്തരം കേട്ട് അമ്പരന്ന് ജഡ്ജ്

H2O എന്തെന്ന ചോദ്യത്തിന് ഉത്തരം മുട്ടിയ മിസ് വേൾഡ് ബംഗ്ലാദേശ് മത്സരാർത്ഥിയെ കണ്ട് അമ്പരക്കുകയാണ് ലോകം. മിസ് വേൾഡ് ബംഗ്ലാദേശ് 2018 മത്സരത്തിൽ പങ്കെടുക്കാനെത്തിയ സുന്ദരിമാരിൽ ഒരാളോടാണ് പാനലിൽ ഉണ്ടായിരുന്ന ജഡ്ജിമാരിൽ ഒരാൾ H2O എന്തെന്ന് ചോദിച്ചത്. ചോദ്യം കേട്ടതും സുന്ദരി പെട്ടെന്ന് നിശബ്ദയായി. അതിനുശേഷം ഉത്തരം പറയാതെ ചിരിച്ചു.

Advertisment

മത്സരാർത്ഥിക്ക് ഉത്തരം അറിയില്ലെന്ന് മനസ്സിലാക്കിയ ജഡ്ജ് H2O എന്നാൽ വെളളമാണെന്ന് പറഞ്ഞുകൊടുത്തു. ഇതിനു മറുപടിയായി സുന്ദരി പറഞ്ഞത് കേട്ടാണ് ജഡ്ജും കാണികളും അമ്പരന്നത്. ധാക്കയിലെ ധൻമോണ്ടിയിൽ H2O പേരിൽ ഒരു റസ്റ്ററന്റ് ഉണ്ടെന്നായിരുന്നു മത്സരാർത്ഥി പറഞ്ഞത്.

മുൻ ലോകസുന്ദരി പ്രിയങ്ക ചോപ്രയും ഇത്തരമൊരു മണ്ടത്തരം പറഞ്ഞിട്ടുണ്ട്. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ വിജയം കൈവരിച്ച വനിത ആരാണെന്നാണ് കരുതുന്നതെന്ന ചോദ്യത്തിന് മദർ തെരേസ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. 1997 ലാണ് മദർ തെരേസ മരിച്ചത്. പക്ഷേ പ്രിയങ്കയോട് ചോദ്യം ചോദിച്ചത് 2000 ലാണ്.

Advertisment

Water Miss World Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: