ക​ല​ബാ​ർ: ‌‌മി​സ് ആ​ഫ്രി​ക്ക സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​യായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ മി​സ് കോം​ഗോ​യു​ടെ തലമുടിക്ക് വേദിയിൽ വച്ച് തന്നെ തീപിടിച്ചു. വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ വേദിയിൽ പൊട്ടിച്ച വെടിക്കോപ്പുകളിൽ നിന്നുളള തീപ്പൊരിയാണ് സൗന്ദര്യറാണിയുടെ മുടിയിൽ ആളിക്കത്തിയത്.

ഡെക്കാർഡ് കസിൻഡെ എന്ന മോഡലിനാണ് അപകടം ഉണ്ടായത്. വിജയിയായി പ്രഖ്യാപിക്കപ്പെട്ട കസിൻഡയെ മറ്റൊരു മത്സരാർത്ഥി കെട്ടിപ്പിടിക്കുന്നുണ്ട്. ഈ സമയത്താണ് മുടിയിൽ തീപ്പൊരി വീണ് തീയാളിയത്.

എന്നാൽ കസിൻഡയ്ക്ക് അപകടം ഒന്നും സംഭവിച്ചില്ലെന്നാണ് വിവരം. വേദിയിലുണ്ടായിരുന്ന ഒരു പുരുഷൻ കസിൻഡയുടെ രക്ഷയ്ക്കായി ഓടിയെത്തുകയും തീയണക്കുകയും ചെയ്തെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുടി കത്തിക്കരിഞ്ഞുപോയെങ്കിലും ഇതേ വേദിയിൽ വച്ച് തന്നെ കസിൻഡയെ സൗന്ദര്യറാണിപ്പട്ടം അണിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ