/indian-express-malayalam/media/media_files/2025/11/05/mira-nair-1-2025-11-05-17-31-35.jpg)
(ചിത്രം: എക്സ്)
ന്യൂയോർക്ക് സിറ്റി തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്‌റാൻ മംദാനി വൻ വിജയം സ്വന്തമാക്കിയതിനു പിന്നാലെ അദ്ദേഹത്തിന്റെ അമ്മയും പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ ചലച്ചിത്ര പ്രവർത്തകയുമായ മീര നായരും ഓൺലൈനിൽ ട്രെൻഡിങ്ങായി. ഇന്ത്യൻ വംശജയായ മീര നായരുടെയും ഇന്ത്യയിൽ വേരുള്ള ഉഗാണ്ടയിലെ അക്കാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയുടെയും മകനാണ് 34 കാരനായ സൊഹ്‌റാൻ.
തിരഞ്ഞെടുപ്പ് വിജയിച്ചതിനു പിന്നാലെയാണ് മീര നായരാണ് മംദാനിയുടെ അമ്മയെന്ന് പലരും തിരിച്ചറിഞ്ഞത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ മേയറുമായ ആൻഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തിയാണ് മംദാനി വിജയം നേടിയത്. ന്യൂയോർക്ക് നഗരത്തിന്റെ ആദ്യ മുസ്ലീം മേയറായ മംദാനി നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ്. ഇതിനുപുറമേ ന്യൂയോർക്കിൽ മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജൻ കൂടിയാണ് മംദാനി.
Also Read: ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ്; സൊഹ്‌റാൻ മംദാനിയ്ക്ക് ചരിത്ര വിജയം, ട്രംപിന് തിരിച്ചടി
#ZohranMamdani got elected as next Mayor of New York. His passionate speech ended with a Bollywood song. His mom, a prominent Hindi Film Director #MiraNair appeared on stage while doing Namaste to audience. Despite disagreeing with his thoughts, I congratulate him. pic.twitter.com/qBVxG8SvjQ
— Tahir Aslam Gora (Chawla) ताहिर गोरा طاہر گورا (@TahirGora) November 5, 2025
ലോകത്തെ ഏറ്റവും പ്രശസ്തരായ ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാക്കളിൽ ഒരാളായ മീര നായർ ആണ്, മംദാനിയുടെ അമ്മ എന്ന വർത്തകളും പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മീരയുടെ സിനിമകൾ ലോകമെമ്പാടും ശ്രദ്ധനേടിയിട്ടുള്ളവയാണ്. മീരാഭായ് ഫിലിംസിന്റെ സ്ഥാപകയായ മീര സ്വതന്ത്ര നാടകങ്ങൾ സംവിധാനം ചെയ്തും പ്രശസ്തയാണ്. കാൻ ഫിലിം ഫെസ്റ്റിവലിൽ രണ്ട് പുരസ്കാരങ്ങളും, വെനീസ് ഫിലിം ഫെസ്റ്റിവലിൽ നാല് പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കൂടാതെ രണ്ടു ബാഫ്റ്റ അവാർഡുകൾക്കും രണ്ട് സീസർ അവാർഡുകൾക്കും നോമിനേഷനും ലഭിച്ചിട്ടുണ്ട്.
/indian-express-malayalam/media/post_attachments/af80fc75-07e.png)
ഡൽഹിയിൽ വേരുകളുള്ള പഞ്ചാബി വംശജയായി ഒഡീഷയിലെ റൂർക്കലയിലാണ് മീര നായരുടെ ജനനം. നായർ കുടുംബപ്പേരാണ്. മീര നായരുടെ പിതാവ് അമൃത് ലാൽ നായർ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പ്രവീൺ നായർ സാമൂഹിക പ്രവർത്തകയായിരുന്നു. സൊഹ്‌റാൻ മംദാനിയുടെ വിജയത്തോടെ ഗൂഗിളിലും താരമാണ് മീര നായർ. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അൻപതിനായിരത്തിലധികം ആളുകളാണ് മീര നായരെ ഇന്റർനെറ്റിൽ തിരഞ്ഞത്.
Read More: സൗജന്യമാക്കിയതിന് പിന്നാലെ ഗൂഗിളിൽ തരംഗമായി ചാറ്റ് ജിപിടി ഗോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us