തിരുവനന്തപുരം: തന്റെയും പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെയും ചിത്രങ്ങൾ ചേർത്തു വെച്ചുള്ള ഫെയ്സ്ബുക്കിലെ പരിഹാസ പോസ്റ്റിനു മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി. മന്ത്രിയും സുകുമാരകുറുപ്പും കാണാൻ ഒരുപോലെയുണ്ടെന്ന തരത്തിൽ പ്രചരിച്ച പോസ്റ്റിനാണ് മന്ത്രിയുടെ മറുപടി.
“ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ… കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത്” എന്നാണ് പരിഹാസ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചത്. മന്ത്രിയുടെയും സുകുമാര കുറുപ്പിന്റെയും ചിത്രങ്ങൾ ചേർത്ത് വെച്ച് “എവിടെയോ എന്തോ തകരാറു പോലെ” എന്നായിരുന്നു പോസ്റ്റ്.
നേരത്തെ എസ്എസ്എൽസി വിജയശതമാനം ഉയർന്നപ്പോൾ മന്ത്രിക്കെതിരെ ട്രോളുകൾ വന്നിരുന്നു. അതാണ് മന്ത്രിയുടെ മറുപടി പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്നത്.
ദുൽഖർ സൽമാനെ നായകനായ കുറുപ്പ് തിയറ്ററുകളിൽ എത്തിയതോടെ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ സംബന്ധിച്ച ചർച്ചകൾ സജീവമാണ്. അതിനിടയിലാണ് മന്ത്രിക്കെതിരെയുള്ള ട്രോളും വന്നത്.
Also Read: വെള്ളപ്പൊക്കം വന്നാൽ എന്തു ചെയ്യും?, ഇതാ രസകരമായൊരു വീഡിയോ