വിവാഹവർഷിക ദിനത്തിൽ ഭാര്യ വീണ വിജയന് ഒപ്പമുള്ള ചിത്രവും കുറിപ്പുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കുന്ന വേദനകളെ വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവളെന്ന് വീണയെ വിശേഷിപ്പിച്ചു കൊണ്ടാണ് റിയസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
“ഇന്ന് വിവാഹ അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ”, വീണയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി റിയാസ് കുറിച്ചു.
2020 ജൂൺ 15നാണ് മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും വിവാഹിതരാകുന്നത്. ക്ലിഫ് ഹൗസില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
അടുത്തിടെ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും ഭാര്യക്കും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് രഹസ്യമൊഴിയിൽ വിശദമായി പറഞ്ഞിട്ടുണ്ട് എന്നായിരുന്നു സ്വപ്ന പറഞ്ഞത്.
മുൻപും വീണയ്ക്കെതിരെ പല രാഷ്ട്രീയ ആരോപണങ്ങളും ഉയർന്നു വന്നിട്ടുണ്ട്. ബെംഗളൂരുവിൽ ഐടി സ്ഥാപനം നടത്തുന്ന വീണയുടെ സ്ഥാപനത്തിന് എതിരെയും അതിന്റെ സാമ്പത്തിക സ്രോസ്തസ് സംബന്ധിച്ചുമെല്ലാം ആരോപങ്ങൾ ഉണ്ടായിട്ടുണ്ട്. സ്പ്രിംഗ്ളർ വിവാദത്തിലും വീണയുടെ പേര് വലിച്ചിഴക്കപ്പെട്ടിരുന്നു.
Also Read: അയ്യരുടെ കേസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വൈറലായി സിബിഐ ട്രോളുകൾ