Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

രണ്ടര സെന്റിലൊരു വീട്, ചുറ്റും പച്ചക്കറി തോട്ടം, പൊന്നു വിളയിച്ച് മിനി ശ്രീകുമാർ; വീഡിയോ

വഴുതനങ്ങ, പലതരം മുളകുകൾ, കൂർക്ക, വെണ്ടക്ക, പേരക്ക എന്നു വേണ്ടി മാവും പ്ലാവും ഒക്കെ മിനി ഇത്തിരി സ്ഥലത്ത് നട്ടുവളർത്തിയിട്ടുണ്ട്

vegetables, video, ie malayalam

കൃഷി ചെയ്യാൻ സ്ഥലമില്ലെന്ന് പരാതി പറയുന്നവർക്ക് മാതൃകയാവുകയാണ് എറണാകുളം തൃക്കാക്കര സ്വദേശിനി മിനി ശ്രീകുമാർ. ആകെയുളളത് രണ്ടര സെന്റ്, അതിൽ നിറഞ്ഞിരിക്കുന്ന വീട്, വീടിനു നാലുഭാഗവുമുള്ള ഒരാൾക്ക് നടക്കാൻ മാത്രം വീതിയുള്ള സ്ഥലം കോൺക്രീറ്റ് ചെയ്തിരിക്കുകയാണ്. എന്നാൽ കൃഷി ചെയ്യാൻ ഭൂമിയില്ലെങ്കിലും ഉള്ള സ്ഥലത്ത് വളർത്താൻ കഴിയുന്ന സകല പച്ചക്കറികളും നട്ടു പിടിപ്പിച്ചിരിക്കുകയാണ് മിനി.

വീടിന്റെ ടെറസിലും സൺഷൈഡിലും കോൺക്രീറ്റ് കൊണ്ടുളള നടപ്പാതയിലും ഒക്കെയായിട്ടാണ് മിനിയുടെ പച്ചക്കറി തോട്ടം. വഴുതനങ്ങ, പലതരം മുളകുകൾ, കൂർക്ക, വെണ്ടക്ക, പേരക്ക എന്നു വേണ്ടി മാവും പ്ലാവും ഒക്കെ മിനി ഇത്തിരി സ്ഥലത്ത് നട്ടുവളർത്തിയിട്ടുണ്ട്. പച്ചക്കറികൾക്ക് ചില ഓമനപ്പേരും മിനി നൽകിയിട്ടുണ്ട്.

ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ സുഹൃത്തുക്കളാണ് മിനിക്ക് വിത്തുകൾ കൂടുതലും അയച്ചു കൊടുക്കുന്നത്. നഴ്സറികളിൽനിന്നും കിട്ടിയ വിത്തുകളും മിനി നട്ടു വളർത്തിയിട്ടുണ്ട്. സ്ഥലമുണ്ടായിട്ടും ഒന്നും ചെയ്യാതിരിക്കുന്നവർക്ക് ഒരു മാതൃക കൂടിയാണ് മിനി ശ്രീകുമാർ.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Mini sreekumar farming at home512862

Next Story
കടുകുമണി വ്യത്യാസത്തിൽ ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ; വൈറലായി വാഴവെട്ടൽ, വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com