നെറ്റിയിൽ ‘മിൽമ’യുടെ ചിഹ്നവുമായി ജനിച്ച പശുക്കുട്ടിക്ക് എന്ത് പേര് നൽകണമെന്ന് ആലോചിച്ച് അധികം തലപുകച്ചില്ല. ‘മിൽമ’യുടെ ചിഹ്നം നെറ്റിയിൽ ഉള്ളതുകൊണ്ട് പേരും മിൽമ എന്നു തന്നെ മതിയെന്ന് ഉടമസ്ഥൻ തീരുമാനിച്ചു.

വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ പശുക്കുട്ടിയാണ് തലയിൽ മിൽമയുടെ ചിഹ്നവുമായി ജനിച്ചത്. പശുക്കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പശുക്കുട്ടിയെ നേരിൽ കണ്ടവരും ചിത്രത്തിൽ കണ്ടവരും എന്തോ കൗതുകം കണ്ട മട്ടിലാണ്. ജനിച്ച് രണ്ടാം ദിവസമാണ് പശുക്കുട്ടിയുടെ തലയിലെ മിൽമ ചിഹ്നം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

Read Also: അശ്വിന് നഷ്‌ടമായത് അസാധാരണ റെക്കോർഡ്; വരവറിയിച്ച് അക്ഷർ പട്ടേൽ

പശുക്കുട്ടിയുടെ നെറ്റിയിൽ മിൽമയുടെ ചിഹ്നം ഉള്ളതിനാൽ മിൽമ എന്നു തന്നെ വിളിക്കാമെന്ന് ജോസഫും കുടുംബവും തീരുമാനിച്ചു. കേട്ടവരെല്ലാം ഇത് തന്നെയാണ് ഉചിതമായ പേരെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയ ‘മിൽമ’ ഇതിനോടകം വൈറലായിട്ടുണ്ട്.

May be an image of 1 person, animal and text that says 'milma BIRTH CENTENARYOF MILKMAN (2020-21) (2020- മിൽമ എന്നിൽ എന്നുമുണ്ട് fmalabm f malabarmilma www.malabarmilma.com'

മലബാർ മിൽമയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പശുവിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ‘മിൽമ എന്നിൽ എന്നുമുണ്ട്’ എന്ന ക്യാപ്‌ഷനോടെയാണ് മലബാർ മിൽമ തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിൽ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook