പ്രായം വെറുമൊരു അക്കമാണെന്ന് കാണിച്ചു തന്ന താരമാണ് മിലിന്ദ് സോമന്. തന്റെ ഫിറ്റ്നസ് നിലനിര്‍ത്തുന്നതില്‍ യുവ മോഡലുകളേക്കാളും മുന്നിലാണ് മിലിന്ദ്. പക്ഷെ പ്രായത്തിന്റെ കാര്യത്തില്‍ മിലിന്ദിനേക്കാള്‍ പൊളിയാണ് അദ്ദേഹത്തിന്റെ അമ്മ. കഴിഞ്ഞ ദിവസം ലോകം മാതൃദിനം ആഘോഷിച്ചപ്പോള്‍ മിലിന്ദ് തന്റെ അമ്മയുമൊത്തുള്ള വീഡിയോ പങ്കുവെച്ചിരുന്നു.
പ്രായം തളര്‍ത്താത്ത പോരാളിയാണ് മിലിന്ദിന്റെ അമ്മയെന്ന് തെളിയിക്കുന്നതാണ് വീഡിയോ. 80 കാരിയായ അമ്മ മിലിന്ദിനൊപ്പം പുഷ് അപ്പ് എടുക്കുന്നതാണ് വീഡിയോ. പതിനാറ് പുഷ് അപ്പുകളാണ് മിലിന്ദിന്റെ അമ്മ എടുത്തത്.
It’s never too late.
Usha Soman, my mother.
80 years young.#mothersday #love #mom #momgoals #fitwomen4fitfamilies #fitness #fitnessmotivation #healthylifestyle #fitterin2019 #livetoinspire make every day mother’s day!!!!! pic.twitter.com/7aPS0cWxlR
— Milind Usha Soman (@milindrunning) May 12, 2019
പ്രായം വെറും അക്കമാണെന്ന് അമ്മ തെളിയിക്കുന്നുവെന്നും അമ്മ ഇപ്പോഴും ചെറുപ്പമാണെന്നും മിലിന്ദ് പറയുന്നു. തനിക്ക് എല്ലാ ദിവസവും മാതൃദിനമാണെന്നും അദ്ദേഹം കുറിക്കുന്നു.