/indian-express-malayalam/media/media_files/2025/05/05/f0QHZXTjhEs42Gbh7F1T.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
സിനിമ, ടെലിവിഷൻ പ്രേക്ഷകർക്ക് ഒരു പോലെ സുപരിചിതനാണ് നടനും റോഡിയോ ജോക്കിയും അവതാരകനുമായ മിഥുൻ രമേഷ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് മിഥുൻ. ഇപ്പോഴിതാ മിഥുൻ പങ്കുവച്ച ഒരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്.
ബോളിവുഡ് താരം സണ്ണി ലിയോണിയ്ക്കും മലയാളികളുടെ പ്രിയ താരം ഹണി റോസിനുമൊപ്പമുള്ള വീഡിയോയാണ് മിഥുൻ പങ്കുവച്ചത്. റേഡിയോ ലെമൺ സ്റ്റാർ നൈറ്റ് എന്ന പരിപാടിയിൽ നിന്നുള്ള വീഡിയോയായിരുന്നു ഇത്. സണ്ണി ലിയോണിയും ഹണി റോസും അതിഥികളായെത്തിയ പരിപാടിയുടെ അവതാരകനായാണ് മിഥുൻ എത്തിയത്.
ഇരുവർക്കുമൊപ്പം ഫോട്ടോയ്ക്ക് പോസു ചെയ്യുന്ന വീഡിയോയാണ് മിഥുൻ പോസ്റ്റു ചെയ്തത്. സദസ്സിൽ നിന്ന് പകർത്തിയ ക്വാളിറ്റി കുറഞ്ഞ വീഡിയോ ക്ലിപ്പായിരുന്നു ഇത്. വീഡിയോയുടെ 'എച്ച്.ഡി ക്വാളിറ്റി ആരുടെയെങ്കിലും കയ്യിൽ ഉണ്ടേൽ അയക്കണെ' എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ് പങ്കിട്ടത്.
മലയാളികൾക്കിടയിൽ നരവധി ആരാധകരുള്ള താരങ്ങളാണ് ഹണി റോസും സണ്ണി ലിയോണും. ഇരുവർക്കുമൊപ്പമുള്ള മിഥുന്റെ വീഡിയോ ഫോളോവേഴ്സ് ഏറ്റെടുത്തുകഴിഞ്ഞു.
Read More
- 'ഉറക്കം പിന്നെയാകാം, പാട്ട് മുഖ്യം,' ചാടി എണീറ്റ് കുഞ്ഞാവയുടെ തകർപ്പൻ ഡാൻസ്; വീഡിയോ
- "സ്ലീവാച്ചൻ ആണ് ഞങ്ങടെ," ആസിഫ് അലിയെ കണ്ടയുടൻ ആരാധിക; വീഡിയോ
- മൂഹൂർത്തം ഇനി രണ്ടു വർഷത്തിനു ശേഷം; വിവാഹ വേദിയായി ആശുപത്രി; വധുവിനെ കൈയ്യിലേന്തി വരൻ; വീഡിയോ
- 'എന്തൊരു ചേലാണ്...' വീണ്ടും വൈറലായി മലയാളികളുടെ ഉണ്ണിയേട്ടൻ
- തൃശ്ശൂർ പൂരത്തിന് തിടമ്പേന്തി ഡ്രാഗണും ഗോഡ്സില്ലയും; വൈറലായി ഒരു പൂരകാഴ്ച, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us