ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ നായകനായ മൈക്കള്‍ വോണ്‍ നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കമന്റേറ്ററാണ്. റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂര്‍ തോറ്റതിന് പിന്നാലെ ഇന്ത്യയുടെ നായകനായ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിക്കണമെന്ന് വോണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കോഹ്‌ലി വിശ്രമിച്ചില്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ടീമുകള്‍ക്കും താരങ്ങള്‍ക്കും ചില ഉപദേശങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ നല്‍കാറുണ്ട്. ദിനവും അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അത്തരം ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം ചെയ്ത ട്വീറ്റിനെതിരെയാണ് ഇന്ത്യക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ അദ്ദേഹം പലയിടങ്ങളിലും യാത്ര ചെയ്യാറുണ്ട്. നിരവധി നഗരങ്ങളിലും അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം യാത്ര ചെയ്യുമ്പോള്‍ നാല്‍ക്കാലികളെ റോഡില്‍ കണ്ടതാണ് അദ്ദേഹം പരിഹാസരൂപേണ ട്വീറ്റ് ചെയ്തത്. ‘ഇന്ത്യയില്‍ യാത്ര ചെയ്യാന്‍ എനിക്കിഷ്ടമാണ്. ഇന്ത്യയില്‍ ഇന്ന് രാവിലെ മുതല്‍ റോഡില്‍ ആന, പശു, ആട്, പന്നികള്‍ എന്നിവയെ ഒക്കെ റോഡിന്റെ മധ്യത്തില്‍ കാണാനായി,’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

നിരവധി ഇന്ത്യക്കാരാണ് അദ്ദേഹത്തിന്റെ ട്വീറ്റിനെതിരെ രംഗത്തെത്തിയത്. ഇംഗ്ലീഷ് ടീമിനെ ലോകകപ്പിന് ഒരുക്കാതെ ട്വീറ്റ് ഇട്ട് നടക്കരുതെന്നാണ് ചിലര്‍ ഉപദേശം നല്‍കിയത്. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലാണ് നമ്മുടെ ജീവിതമെന്ന് മറ്റൊരാള്‍ വോണിനോട് പറഞ്ഞു. ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്റെ ഈ ആഴ്ചത്തെ പ്രകടനത്തെയാണ് ചിലര്‍ ചൂണ്ടിക്കാണിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ