റിഹാനയ്ക്കും ഗ്രെറ്റ ട്യൂൻബർഗിനും പിന്നാലെ ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് മുൻ പോൺ താരം മിയ ഖലീഫയും. പ്രതിഷേധത്തിന്റെ ചിത്രം പങ്കുവച്ച്, ‘എന്തൊരു മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഡൽഹിയിലും പരിസരത്തും അവർ ഇന്റർനെറ്റ് പോലും കട്ട് ചെയ്തിരിക്കുന്നു’ എന്നും മിയ ട്വീറ്റ് ചെയ്തു.

കർഷകരുടെ പ്രതിഷേധത്തിന് ഫെബ്രുവരി രണ്ടിനു റിഹാനയും ഗ്രെറ്റ ട്യൂൻബർഗും പിന്തുണ നൽകിയതിന് പിന്നാലെയാണ് മിയ ഖലീഫയുടെ ട്വീറ്റ്.

Read More: ചർച്ചകൾക്ക് മുമ്പ് ഈ പീഡനം അവസാനിപ്പിക്കൂ: കേന്ദ്രത്തോട് കർഷക സംഘടനകൾ

കർഷക സമരവുമായി ബന്ധപ്പെട്ട് സിഎൻഎൻ തയാറാക്കിയ വാർത്ത പങ്കുവച്ചുകൊണ്ട് എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കാത്തത്? എന്ന ചോദ്യത്തോടെയായിരുന്നു റിഹാനയുടെ ട്വീറ്റ്. ഇതോടൊപ്പം ഫാര്‍മേഴ്സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ്‌ടാഗും ഗായിക ചേര്‍ത്തു.

കര്‍ഷക പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ട്യൂൻബര്‍ഗ് ‘ഇന്ത്യയിലെ കര്‍ഷക സമരത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢം പ്രഖ്യാപിക്കുന്നു,’ എന്നായിരുന്നു ട്വീറ്റ് ചെ്യതത്. ഇതോടെ കർഷക പ്രക്ഷോഭം രാജ്യാന്തര ശ്രദ്ധ നേടുകയാണ്.

അതേസമയം, റിഹാനയെ വിമർശിച്ചുകൊണ്ട് ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്തെത്തി. “ആരും ഇതേക്കുറിച്ച് സംസാരിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ കര്‍ഷകരല്ല, തീവ്രവാദികളാണ്. ഇവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു, അതുവഴി മുറിപ്പെട്ട ദുര്‍ബലമായ രാജ്യത്തെ ചൈനയ്ക്ക് കീഴടക്കുകയും ചൈനീസ് കോളനിയുണ്ടാക്കുകയും ചെയ്യാം. അമേരിക്കയെപ്പോലെ. ഇരിക്കൂ വിഡ്ഢീ, ഞങ്ങള്‍ നിങ്ങള്‍ ഡമ്മികളെപ്പോലെ രാജ്യത്തെ വില്‍ക്കുന്നില്ല,” എന്നാണ് കങ്കണ കുറിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook