scorecardresearch

ഫുട്ബോൾ മത്സരം മുടക്കി 'നായ'കന്റെ എൻട്രി; പന്ത് കടിച്ചോടുന്ന വീഡിയോ വൈറൽ

മത്സരം 90 മിനിറ്റും പിന്നിട്ട് സ്റ്റോപ്പേജ് സമയത്തിലേക്ക് നീങ്ങുമ്പോഴായിരുന്നു ഈ സംഭവം

മത്സരം 90 മിനിറ്റും പിന്നിട്ട് സ്റ്റോപ്പേജ് സമയത്തിലേക്ക് നീങ്ങുമ്പോഴായിരുന്നു ഈ സംഭവം

author-image
Sarathlal CM
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dog | Mexican football league | Pitch invader

ഫുട്ബോൾ മത്സരം മുടക്കി നായയുടെ എൻട്രി PHOTO: Screen Shot/ Liga BBVA Expansión MX

അന്തരിച്ച അർജന്റീനൻ ഇതിഹാസ ഫുട്ബോൾ താരം ഡീഗോ മറഡോണ കോച്ചായിരുന്ന മെക്സിക്കൻ ഫുട്ബോൾ ക്ലബ്ബാണ് ഡൊറാഡോസ്. ക്ലബ്ബ് ഇക്കഴിഞ്ഞ ബുധനാഴ്ച എതിരാളികളായ അലബ്രിജേസിനെ അവരുടെ ഹോം ഗ്രൌണ്ടിൽ നേരിടുകയായിരുന്നു. മത്സരത്തിൽ അലബ്രിജേസ് 4-0ന് ഏകപക്ഷീയമായി മുന്നിട്ട് നിൽക്കുമ്പോഴാണ് കളിക്കമ്പം മൂത്ത 'നായ'കന്റെ രസികൻ എൻട്രി. മത്സരം 90 മിനിറ്റും പിന്നിട്ട് സ്റ്റോപ്പേജ് സമയത്തിലേക്ക് നീങ്ങുമ്പോഴായിരുന്നു ഈ സംഭവം.

Advertisment

പന്ത് ഗോൾ കീപ്പറുടെ കൈയ്യിൽ എത്തിയ ശേഷമായിരുന്നു ഈ നായ പന്തിന് പിന്നാലെ ഓടിയെത്തിയത്. നായയുടെ ശ്രദ്ധ തന്നിൽ നിന്ന് മാറ്റാനായി ഗോളി പന്ത് ആളില്ലാത്ത ഒരു ഭാഗത്തേക്ക് ഇട്ടുകൊടുക്കുകയും ചെയ്തു. ഇതോടെ സന്തോഷവാനായ നായ അൽപ്പം വിഷമിച്ചാണെങ്കിലും വലിയ പന്ത് തന്റെ വായിൽ കടിച്ചെടുത്തു. ഇതിനിടയിൽ ഓടിയെത്തിയ ഗ്രൌണ്ട് സെക്യൂരിറ്റി ഓഫീസർമാർക്ക് പിടികൊടുക്കാതെ അവൻ ഗ്രൌണ്ടിലൂടെ തലങ്ങുംവിലങ്ങും ഓടിനടന്നു.

ലിഗ ഡി എക്സ്പാൻഷൻ എംഎക്സ് മത്സരത്തിനിടയിലുള്ള ഒരു മിനിറ്റോളം ദൈർഘ്യമുള്ളൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വായിൽ പന്തുമായി നീങ്ങിയ നായയെ വരുതിയിലാക്കാൻ സെക്യൂരിറ്റി ഓഫീസർമാർ ഏറെ സമയമെടുത്തെന്നാണ് പ്രമുഖ സ്പോർട്സ് മാധ്യമമായ ഗോൾ.കോം റിപ്പോർട്ട് ചെയ്യുന്നത്.

Advertisment

ഈ നായയുടെ വിശേഷങ്ങളുമായി കൊണ്ട് ഹോം ക്ലബ്ബായ അലബ്രിജേസ് ഒയാസാക്ക ഒരു ട്വീറ്റും പങ്കുവച്ചിട്ടുണ്ട്. 'ഞങ്ങളുടെ പുതിയ ബെസ്റ്റ് ഫ്രണ്ട്' എന്നാണ് ക്ലബ്ബ് ഈ നായകനെ വിശേഷിപ്പിച്ചിരിക്കുന്നത്. പൂച്ച് എന്ന ബ്രീഡിൽ പെടുന്ന നായയാണിത്. മത്സരം ആതിഥേയർ 4-0ന് ജയിച്ചു.

Mexico Diego Maradona Football Viral Video Dog

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: