scorecardresearch

ലോക റെക്കോർഡ് അടിച്ച മാർഷ്മെല്ലോ; വൈറലായി വീഡിയോ

നൂറ് ജോലിക്കാർ അമ്പത്തി മൂന്ന് മണിക്കൂറുകൾ കൊണ്ടാണ് മാർഷ്മെല്ലോ ഉണ്ടാക്കിയത്

നൂറ് ജോലിക്കാർ അമ്പത്തി മൂന്ന് മണിക്കൂറുകൾ കൊണ്ടാണ് മാർഷ്മെല്ലോ ഉണ്ടാക്കിയത്

author-image
Trends Desk
New Update
World’s largest marshmallow, marshmallow, World record

ലോകത്തെ ഏറ്റവും വലിയ മാർഷ്മെല്ലോസ്

വായിലിട്ടാൽ അതിവേഗം അലിഞ്ഞ് പോകുന്ന മധുരമൂറിയ മിഠായിയാണ് മാഷ്മെല്ലോസ്. ഡുലാസ് മസാപ്പാൻ ഡി ലാ റോസ എന്ന കമ്പനി റെക്കോർഡുകൾ തകർക്കും വിധത്തിലാണ് മാഷ്മെല്ലോസ് ഒരുക്കിയിരിക്കുന്നത്.

Advertisment

648.4 കിലോ ഭാരം വരുന്ന മാഷ്മേല്ലോ ഈ കാൻഡി കമ്പനി ഇതിനു മുൻപും നിർമിച്ചിരുന്നു. ഈ തവണ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാഷ്മെല്ലോ ഉണ്ടാക്കലായിരുന്നു ലക്ഷ്യം. ഒരു സെയ്ൻവേ ഡി274 പിയാനോയുടെ ഭാരം വരും ഈ മാഷ്മെല്ലോയ്ക്ക്.

നൂറ് ജോലിക്കാർ അമ്പത്തി മൂന്ന് മണിക്കൂറുകൾ കൊണ്ടാണ് മാർഷ്മെല്ലോ ഉണ്ടാക്കിയത്. മെക്സിക്കോയിലെ ജെലിസോ സംസ്ഥാനത്തിന്റെ 200-ാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന പ്രത്യേക പരിപാടിയ്ക്കിടെയാണ് മാഷ്മെല്ലോ പ്രദർശിപ്പിച്ചത്. ഗുവാദൽജാറയിലെ അർബൻ സ്ക്വയറിൽ സ്ഥിതി ചെയ്യുന്ന ഇൻഡസ്ട്രിയൽ പ്ലാന്റിൽ വച്ചാണ് മാഷ്മെല്ലോയുടെ റെക്കോർഡ് പരിശോധിച്ചത്.

Advertisment

ഗിന്നസ് വേൾഡ് റെക്കോർഡ് വിലയിരുത്തുന്ന കാർലോസ് ടപ്പിയ പരിശോധിച്ച ശേഷം മാഷ്മെല്ലോ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു.

യു കെയിലെ ബെർക്കാംസ്റ്റഡ് സ്ക്കൂളാണ് ലോകത്തിലെ ഏറ്റവും വലിയ മാഷ്മെല്ലോ ഒരുക്കിയെന്ന റെക്കോർഡ് നിലനിർത്തിയിരുന്നത്. 2019 ഒക്ടോബറിൽ 93.1 കിലോ വരുന്ന മാഷ്മെല്ലോയാണ് അവർ നിർമിച്ചത്.

ഇതാദ്യമായല്ല ഡുലാസ് മസാപ്പാൻ ഡി ലാ റോസ കമ്പനി റെക്കോർഡ് സൃഷ്ടിക്കുന്നത്. ലോകത്തിലെ ഏറ്റവും വലി പീനട്ട് കാൻഡി നിർമിച്ചെന്ന് റെക്കോർഡ് 2018ൽ സ്വന്തമാക്കിയിട്ടുണ്ട്. പഞ്ഞി മിഠായി എന്നാണ് മാഷ്മെല്ലാസിനെ മലയാളികൾ വിശേഷിപ്പിക്കുന്നത്.

Viral Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: