Latest News

അങ്ങ് അമേരിക്കയിൽ മാത്രമല്ല ഇവിടെ കേരളത്തിലുമുണ്ട് മെറ്റ് ഗാല; ആഘോഷമാക്കി ട്രോളന്മാർ

മെറ്റ് ഗാലയെ ‘സ്വദേശിവൽക്കരിക്കുകയാണ്’ ട്രോളർമാർ

Met Gala 2021, Met Gala Tolls, Met Gala Malayalam, Met Gala, Met Gala memes, മെറ്റ് ഗാല, ie malayalam

ഫാഷന്‍ലോകത്തെ ഏറ്റവും വലിയ മാമാങ്കമാണ് ‘മെറ്റ് ഗാല’. ഫാഷന്‍ലോകത്തെ ‘ഓസ്‌കര്‍’ എന്നറിയപ്പെടുന്ന പ്രോഗ്രാമാണ് ‘മെറ്റ് ഗാല’. വിചിത്രവും വേറിട്ടതുമായ വസ്ത്രശൈലിയിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റുക എന്നതാണ് മെറ്റ് ഗാലയിലെത്തുന്ന താരങ്ങളുടെ ലക്ഷ്യം.

മെറ്റ് ഗാല നടക്കുന്നത് യുഎസിലാണ്. എന്നാൽ മെറ്റ്ഗാലയുടെ വിശേഷങ്ങൾ മാധ്യമങ്ങളിൽ നിറയുമ്പോൾ മെറ്റ് ഗാലയെ ‘സ്വദേശിവൽക്കരിക്കുകയാണ്’ ട്രോളർമാർ. മെറ്റ് ഗാലയിലെത്തുന്ന സെലിബ്രിറ്റികൾക്ക് പകരം മലയാളം താരങ്ങൾ വ്യത്യസ്ത വേഷങ്ങളിലെത്തിയാൽ എങ്ങനെയിരിക്കുമെന്നാണ് ട്രോളൻമാർ കാണിച്ചു തരുന്നത്.

റീൽ ട്രൈബ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് മെറ്റ് ഗാലയിൽ മലയാളം താരങ്ങൾ പങ്കെടുത്താൽ എങ്ങനെയുണ്ടാവുമെന്ന് കാണിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. “അങ്ങ് അമേരിക്കയിൽ മാത്രമല്ല ഇങ്ങ് കേരളത്തിലുമുണ്ട് മെറ്റ് ഗാല, ” എന്ന് അടിക്കുറിപ്പും നൽകിയിരിക്കുന്നു.

Read More: മെറ്റ് ഗാലയിൽ താരമായി കിം; ഇതാണോ കോവിഡ് കാല ഫാഷനെന്ന് സോഷ്യൽ മീഡിയ

മമ്മൂട്ടി, മോഹൻലാൽ, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, സലീം കുമാർ തുടങ്ങിയവരുടെ വിവിധ സിനിമകളിൽ വേഷം മാറിയെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇത്തരത്തിൽ പങ്കുവച്ചിട്ടുള്ളത്.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ മ്യൂസിയമായ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിലാണ് മെറ്റ് ഗാല സംഘടിപ്പിക്കപ്പെട്ടത്. എല്ലാ വർഷവും മേയ് മാസത്തില്‍ നടക്കാറുള്ള മെറ്റ് ഗാല കോവിഡ് പശ്ചത്തലത്തില്‍ ഈ വര്‍ഷം സെപ്തംബറിൽ സംഘടിപ്പിക്കുകയായിരുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Met gala memes with malayalam actors

Next Story
നടുറോഡിൽ നൃത്തം; യുവതിക്കെതിരെ പൊലീസ് നോട്ടീസ്Indore, Rasoma Square dance video, Shreya Kalra dancing on road, shreya Kalra viral video
The moderation of comments is automated and not cleared manually by malayalam.indianexpress.com