/indian-express-malayalam/media/media_files/2026/02/11/cristiano-ronaldo-and-lionel-messi-ai-viral-video-2026-02-11-18-34-35.jpg)
AI Viral Video: രണ്ട് സുഹൃത്തുക്കൾ ഒരു മാളിൽ പോയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമാണ് ആ രണ്ട് സുഹൃത്തുക്കൾ. മെസിയും റൊണാൾഡോയും ഒരുമിച്ച് മാളിൽ ചുറ്റിയടിക്കുന്ന എഐ വിഡിയോ ആരാധകരെയൊന്നാകെ ചിരിപ്പിച്ചാണ് വൈറലാവുന്നത്.
റൊണാൾഡോയുടെ വ്ളോഗാണ് ഇത്. എസ്കലേറ്ററിൽ പേടിച്ച് നിൽക്കുന്ന മെസിയെ കളിയാക്കുകയാണ് റൊണാൾഡോ. പേടിക്കണ്ട, ഒന്നും സംഭവിക്കില്ല എന്നാണ് പേടിച്ച് വിറച്ച് കരയുന്ന മെസിയോട് റൊണാൾഡോ പറയുന്നത്. പിന്നാലെ ഇവർ പോകുന്നത് ഫുഡ് കോർട്ടിലേക്കാണ്.
ഫുഡ് കോർട്ടിലിരുന്ന് മെസി ബർഗറും ഫ്രൈസുമെല്ലാം കഴിക്കുമ്പോൾ ഫിറ്റ്നസിൽ വലിയ ശ്രദ്ധ കൊടുക്കുന്ന മെസി കഴിക്കുന്നത് സാലഡ് ആണ്. അസൂയ വേണ്ട, ഇതിന് നല്ല സ്വാദാണ് എന്ന് തന്നെ കളിയാക്കിയ റൊണാൾഡോയോട് മെസി പറയുന്നു. വിലകൂടിയ ഒരു സ്പൈക്ക്സിന് കൊടുക്കാൻ പണമില്ലാത്തതിനാൽ ഇത് മോഷ്ടിക്കാനാണ് ഇരുവരും ചേർന്ന് പ്ലാൻ ചെയ്തത്.
Also Read: പിന്നിലേക്കോടി 'പെനാൽറ്റി കില്ലറുടെ' അമ്പരപ്പിക്കുന്ന സേവ്; പന്തിനൊപ്പം പറന്ന നോഹ വീണ്ടും വൈറൽ
മെസി ഒടുവിൽ പൊലീസ് പിടിയിലായി. ഇംഗ്ലീഷ് അറിയാൻ പാടില്ലാത്ത മെസിയെ പറ്റിച്ചാണ് റൊണാൾഡോ പൊലീസിന്റെ പക്കൽ നിന്ന് രക്ഷപെട്ടത്. രണ്ട് സുഹൃത്തുക്കളുടെ രസകരമായ ഈ മാൾ യാത്ര ആരാധകർക്ക് കൗതുകമായി. 10 ലക്ഷത്തിന് മുകളിൽ ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു.
Also Read: Viral Video: എതിർതാരത്തെ എടുത്തുയർത്തി നിലത്തടിച്ചു; 13 കോടിയും കടന്ന കാഴ്ചക്കാർ
മെസിയും റൊണാൾഡോയും ഈ വിഡിയോ കാണുന്നത് ഒന്ന് ആലോചിച്ച് നോക്കൂ എന്നാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ. മെസിക്ക് എല്ലാത്തിനേയും പേടിയാണ് എന്നും യഥാർഥ ജീവിതത്തിലും മെസി ഇങ്ങനെയാണെന്നുമാണ് മറ്റ് പ്രതികരണങ്ങൾ.
Read More: 'സിനിമ കണ്ടപ്പോൾ മനസ്സിൽ വിചാരിച്ച സീൻ;' പ്രഭേന്ദുവിന്റെ അമ്മ ദാ... ഇവിടെയുണ്ട്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us