scorecardresearch

Viral Video: ഇതിൽ ആരുടെ ഡാൻസ് ആണ് കിടിലൻ? ട്രെൻഡിനൊപ്പം മെസിയും റൊണാൾഡോയും

Messi and Ronaldo AI Video: രസകരമായ രീതിയിലാണ് ഈ എഐ വിഡിയോയിൽ മെസിയേയും റൊണാൾഡോയേയും കാണിച്ചിരിക്കുന്നത് എന്നത് കൊണ്ട് തന്നെ രണ്ട് പേരുടെ ഫാൻസും ഹാപ്പിയാണ്

Messi and Ronaldo AI Video: രസകരമായ രീതിയിലാണ് ഈ എഐ വിഡിയോയിൽ മെസിയേയും റൊണാൾഡോയേയും കാണിച്ചിരിക്കുന്നത് എന്നത് കൊണ്ട് തന്നെ രണ്ട് പേരുടെ ഫാൻസും ഹാപ്പിയാണ്

author-image
Trends Desk
New Update
Cristiano Ronaldo and Lionel Messi AI Viral Reel

Cristiano Ronaldo AI Video:  സിങ്കാരി എന്നെ കൊഞ്ചം എന്ന പാട്ടിന്റെ ട്രെന്റിനൊത്ത സ്റ്റെപ്പുകളുമായി ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ആരാണ് 'GOAT' എന്ന ചർച്ചകളുമായി മെസിയുടേയും ക്രിസ്റ്റ്യാനോയുടേയും ആരാധകർ കൊമ്പുകോർക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഇവിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണോ അതോ ലയണൽ മെസിയാണോ ഏറ്റവും നന്നായി ഡാൻസ് കളിക്കുന്നത് എന്നാണ് ചോദ്യം. 

Advertisment

ഡ്യൂഡ് സിനിമയിലെ സിങ്കാരി എന്നെ കൊഞ്ചം എന്ന പാട്ടിന്റെ ട്രെൻഡ് റീലുകൾ നിറയുന്ന കൂട്ടത്തിൽ മെസിയുടേയും റൊണാൾഡോയുടേയും എഐ വിഡിയോയും ഉണ്ട്. തന്റെ സൗദി ക്ലബായ അൽ നസറിന്റെ ജഴ്സിയിൽ മൈതാനത്ത് നിന്നാണ് റൊണാൾഡോയുടെ ഡാൻസ്. 

Also Read: മലയാളികളെ പോലും ഞെട്ടിച്ച് തലശ്ശേരി റെയിൽവേ സ്റ്റേഷൻ; സോഷ്യൽ മീഡിയയിൽ കൈയടി; വീഡിയോ

ഇന്റർ മയാമിയുടെ ജഴ്സിയിലാണ് അർജന്റീനയുടെ ഇതിഹാസ താരം തമിഴ് പാട്ടിന് ചുവട് വയ്ക്കുന്നത്. മെസിയുടേയും റൊണാൾഡോയുടേയും മുഖത്ത് വരുന്ന ഭാവങ്ങളും സ്റ്റെപ്പും കണ്ട കൗതുകത്തിലാണ് ആരാധകർ. 20 ലക്ഷത്തോളം പേരാണ് ഏതാനും ദിവസം കൊണ്ട് തന്നെ മെസിയുടെ ഈ ഡാൻസ് വിഡിയോ കണ്ടത്. 

Also Read: വീണതല്ല; ഇവിടുത്തെ മണ്ണ് ടെസ്റ്റ് ചെയ്തതാണ്! എന്താലേ!

രസകരമായ രീതിയിലാണ് ഈ എഐ വിഡിയോയിൽ മെസിയേയും റൊണാൾഡോയേയും കാണിച്ചിരിക്കുന്നത് എന്നത് കൊണ്ട് തന്നെ രണ്ട് പേരുടെ ഫാൻസും ഹാപ്പിയാണ്. മത്സരത്തിലേക്ക് വരുമ്പോൾ ഈ വർഷത്തെ ഫിഫ ലോകകപ്പിൽ പോർച്ചുഗലിന്റേയും അർജന്റീനയുടേയും ഇതിഹാസ താരങ്ങളിൽ വരുന്ന പ്രകടനം കാണാനുള്ള ആകാംക്ഷയിൽ ആണ് ആരാധകർ. 

Also Read:നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറി വിമാനം; ഭയാനകമായ ദൃശ്യങ്ങൾ; കഥ ഇങ്ങനെ!

കാനഡ, മെക്സിക്കോ അമേരിക്ക എന്നീ രാജ്യങ്ങളിലായാണ് ഫിഫ ലോകകപ്പ് നടക്കുന്നത്. ജൂൺ 12ന് ആണ് ആദ്യ മത്സരം. ഗ്രൂപ്പ് ജെയിൽ ആണ് മെസിയുടെ അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. അൾജേരിയ, ഓസ്ട്രിയ, ജോർദാൻ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തിലെ അർജന്റീനയുടെ എതിരാളികൾ. ഗ്രൂപ്പ് കെയിൽ ആണ് പോർച്ചുഗൽ. ഉസ്ബെകിസ്താൻ, കൊളംബിയ, എന്നിവരാണ് പോർച്ചുഗലിന് എതിരെ വരുന്നത്. 

Read More:ട്രെയിനിന് മുന്നിൽ ഷോ കാണിച്ച് ചെക്കൻ; ലോക്കോ പൈലറ്റ് കൊടുത്തത് മുട്ടൻ പണി!

Lionel Messi Viral Video Christiano Ronaldo AI Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: