കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു മെഹ്താബ് ഹുസൈന്‍. നാലാം സീസണിൽ പുതുമുഖങ്ങളായ ജാംഷ്ഡ്പൂർ എഫ്സിയിലേക്ക് താരം പോയെങ്കിലും മെഹ്ത്താബ് ഹുസൈനെ ആരാധകർ മറന്നിട്ടില്ല. മെഹ്ത്താബ് ഹുസൈന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോൾ ഇന്രർനെറ്റിലെ പ്രധാന ചർച്ചാ വിഷയം.

അഡാർ ലവിലെ ഗാനത്തിൽ പ്രിയ പ്രകാശ് വാര്യർ കാഴ്ചവെച്ച ഭാവപ്രകടനം അനുകരിക്കാനുളള മെഹ്ത്താബ് ഹുസൈന്റെ ശ്രമമാണ് വീഡിയോയിൽ ഉളളത്. കേരള ബ്ലാസ്റ്റേഴ്സിന്​ വേണ്ടി കളിച്ച സൗഭിക് ചക്രവർത്തിയാണ് മെഹ്ത്താബ് ഹുസൈനെ ഈ വീഡിയോയിൽ സഹായിക്കുന്നത്. ജംഷഡ്പൂര്‍ എഫ്‌സിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചത്.

ടീം ബസില്‍ ഇരുന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. പ്ലേ ഓഫ് യോഗ്യതയ്ക്ക് സാധ്യതയുള്ള ജംഷഡ്പൂരിന് നാളെ ചെന്നൈയിന്‍ എഫ്‌സിയാണ് എതിരാളികള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ