ടെലിവിഷനിലൂടെ പ്രേക്ഷകർക്ക് പരിചിതമായ നടിയാണ് മേഘ്‌ന വിൻസെന്റ്. ചന്ദനമഴ പരമ്പരയിലെ അമൃതയായി അഭിനയിച്ചാണ് മേഘ്‌ന കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. മേഘ്‌നാ വിന്‍സെന്റിന്റെ പ്രീ- മാരേജ് ഷൂട്ട് വിഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.

ബീച്ചിൽ ഫുട്ബോൾ കളിക്കുന്ന മേഘ്‌നയും വരൻ ഡോണുമാണ് വിഡിയോയിലുളളത്. യൂട്യൂബിൽ അപ്പ് ചെയ്‌ത വിഡിയോയ്‌ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ആറ് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ഈ പ്രമോ വിഡിയോ കണ്ടത്. കിട്ടിയ ലൈക്കിന്റെയും ഡിസ്‌ലൈക്കിന്റെയും എണ്ണം എടുത്തു പറയേണ്ടതാണ്. ലൈക്കിനേക്കാൾ എത്രയോ അധികമാണ് ഈ പ്രമോ വിഡിയോയ്‌ക്ക് കിട്ടിയിരിക്കുന്ന ഡിസ്‌ലൈക്ക്. താഴെ വരുന്ന കമന്റുകളും ഒട്ടും കുറവല്ല.

നിരവധി ട്രോളുകളും ഈ വിഡിയോയെ ആസ്‌പദമാക്കി ഇറങ്ങുന്നുണ്ട്. നടി ഡിമ്പിള്‍ റോസിന്റെ സഹോദരനാണ് വരൻ ഡോണ്‍ ടോം. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ് ഇരുവരുടേതും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ