/indian-express-malayalam/media/media_files/uploads/2017/05/meghna-1.jpg)
ടെലിവിഷനിലൂടെ പ്രേക്ഷകർക്ക് പരിചിതമായ നടിയാണ് മേഘ്‌ന വിൻസെന്റ്. ചന്ദനമഴ പരമ്പരയിലെ അമൃതയായി അഭിനയിച്ചാണ് മേഘ്‌ന കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. മേഘ്‌നാ വിന്‍സെന്റിന്റെ പ്രീ- മാരേജ് ഷൂട്ട് വിഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.
ബീച്ചിൽ ഫുട്ബോൾ കളിക്കുന്ന മേഘ്‌നയും വരൻ ഡോണുമാണ് വിഡിയോയിലുളളത്. യൂട്യൂബിൽ അപ്പ് ചെയ്‌ത വിഡിയോയ്‌ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ആറ് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ഈ പ്രമോ വിഡിയോ കണ്ടത്. കിട്ടിയ ലൈക്കിന്റെയും ഡിസ്‌ലൈക്കിന്റെയും എണ്ണം എടുത്തു പറയേണ്ടതാണ്. ലൈക്കിനേക്കാൾ എത്രയോ അധികമാണ് ഈ പ്രമോ വിഡിയോയ്‌ക്ക് കിട്ടിയിരിക്കുന്ന ഡിസ്‌ലൈക്ക്. താഴെ വരുന്ന കമന്റുകളും ഒട്ടും കുറവല്ല.
നിരവധി ട്രോളുകളും ഈ വിഡിയോയെ ആസ്‌പദമാക്കി ഇറങ്ങുന്നുണ്ട്. നടി ഡിമ്പിള്‍ റോസിന്റെ സഹോദരനാണ് വരൻ ഡോണ്‍ ടോം. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ് ഇരുവരുടേതും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us