/indian-express-malayalam/media/media_files/uploads/2023/08/Ola.jpg)
ജീവനക്കാരന് ഐഡി കാര്‍ഡും കമ്പനി നല്‍കിയിട്ടുണ്ട്
ഒല കാബ്‌സിന്റെയും ഒല ഇലക്ട്രിക്കിന്റെയും സഹസ്ഥാപകനായ ഭവിഷ് അഗർവാൾ കമ്പനിയിലെ പുതിയ ജീവനക്കാരനെ പരിചയപ്പെടുത്തിയിരിക്കുകയാണ്.
പുതിയ ജീവനക്കാരനെ കണ്ട് നെറ്റിസണ്‍സ് ആകെ ഞെട്ടിയിരിക്കുകയാണ്. ബിജ്‌ലീ എന്ന് പേരിട്ടിരിക്കുന്ന നായക്കുട്ടിയാണ് ഒലയിലെ പുതിയ ജീവനക്കാരന്‍.
ജീവനക്കാരന് ഐഡി കാര്‍ഡും കമ്പനി നല്‍കിയിട്ടുണ്ട്. ഐഡി കാര്‍ഡില്‍ എമ്പ്ലോയ് കോഡ്, ബ്ലഡ് ഗ്രൂപ്പ്, ബന്ധപ്പെടാനുള്ള മാര്‍ഗം എന്നിവയെല്ലാം നല്‍കിയിട്ടുണ്ട്.
New colleague now officially! pic.twitter.com/dFtGMsOFVX
— Bhavish Aggarwal (@bhash) July 30, 2023
ഔദ്യോഗികമായി പുതിയ ജീവനക്കാരന്‍ എന്ന ക്യാപ്ഷനോടെയാണ് ഭവിഷ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പുതിയ ജീവനക്കാരന്റെ ഐഡി കാര്‍ഡ് ഇഷ്ടപ്പെട്ടെന്നും നന്നായിട്ടുണ്ടെന്നുമൊക്കെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us